തിരുവനന്തപുരം: മുല്ലപ്പെരിയാർ മേൽനോട്ടസമിതിയിൽ കേരളം പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മേൽനോട്ടസമിതിയിൽ കേരളത്തിന്റെ താൽപര്യം ഉയർത്തിപ്പിടിക്കാൻ സർക്കാരിനായില്ലെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി കേരളത്തെ പരിഹസിക്കാനുണ്ടായ സാഹചര്യം സർക്കാർ അന്വേഷിക്കണം. ജനങ്ങളെ സർക്കാർ നിരന്തരം കബളിപ്പിക്കുകയാണ്. മേൽനോട്ടസമിതി കേരളത്തിന്റെ നേട്ടമായിരുന്നു. സംസ്ഥാനപ്രശ്നങ്ങൾ അതിൽ കൃത്യമായി ഉന്നയിക്കപ്പെട്ടില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.

മുല്ലപ്പെരിയാർ വിഷയത്തിൽ ഉൾപ്പെടെ മൗനം വെടിയാൻ മുഖ്യമന്ത്രി ഇനിയെങ്കിലും തയാറാകണമെന്നും സതീശൻ കൂട്ടിച്ചേർത്തു.