കൊൽക്കത്ത: പശ്ചിമബംഗാളിൽ വൻ മയക്കുമരുന്ന് വേട്ട. സിലിഗുരിയിൽ നിന്നും 1.4 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി.

സജീവ മയക്കുമരുന്ന് സംഘത്തിലെ കണ്ണികളാണ് പൊലീസിന്റെ പിടിയിലായത്. ഇവരിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണുള്ളത്. 700 ഗ്രാം ബ്രൗൺ ഷുഗറാണ് ഇവരുടെ പക്കൽ നിന്നും കണ്ടെത്തിയത്.

സിലിഗുരു മെട്രോപൊളിറ്റൻ പൊലീസ് പരിധിയിൽ നിന്നും ചെറിയ പാക്കറ്റുകളിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് മരുന്ന് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.