- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർലൈൻ പദ്ധതി സിപിഎമ്മുകാർക്ക് പണം ഉണ്ടാക്കാൻ: റിയൽ എസ്റ്റേറ്റുകാരെയും ക്വാറിക്കാരെയും സഹായിക്കാൻ നീക്കമെന്നും ബെന്നി ബഹനാൻ
ന്യൂഡൽഹി: സിൽവർലൈൻ പദ്ധതി കൊണ്ടു വന്നത് സിപിഎമ്മുകാർക്ക് പണം ഉണ്ടാക്കാനാണെന്ന് ബെന്നി ബഹനാൻ എംപി. റിയൽ എസ്റ്റേറ്റുകാരെയും ക്വാറിക്കാരെയും സഹായിക്കാനുള്ള നീക്കമാണ് പിന്നിൽ. പദ്ധതിക്കായി സമീപത്തെ പ്രദേശങ്ങൾ വാങ്ങാൻ റിയൽ എസ്റ്റേറ്റുകാർ തിരക്ക് കൂട്ടുകയാണ്. സാധ്യമായ എല്ലാ വഴിയിലൂടെയും പദ്ധതിയെ തടയുമെന്നും ബെന്നി ബഹനാൻ എംപി പറഞ്ഞു.
'മാർക്‌സിസ്റ്റ് പാർട്ടിക്ക് സാമ്പത്തിക സ്രോതസ് കണ്ടെത്താൻ വേണ്ടിയാണ് സിൽവർ ലൈൻ പദ്ധതി. കേരളത്തിന്റെ പരിസ്ഥിതിയെ നശിപ്പിച്ച് അഞ്ചര മണിക്കൂർ കൊണ്ട് എത്തിച്ചേരാവുന്ന റെയിൽവേ സംവിധാനം 1,26,000 കോടി രൂപ മുടക്കി ചെയ്യുന്നതെങ്കിൽ, ഇത് അശാസ്ത്രീയമാണ്.'ബെന്നി ബഹനാൻ പറഞ്ഞു.
കഴിഞ്ഞ ദിവസം, പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ എംപിമാർക്കായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് യോഗം വിളിച്ചിരുന്നു. എന്നാൽ, യുഡിഎഫ് എംപിമാരെ മാത്രം പങ്കെടുപ്പിച്ചു യോഗം വിളിക്കുന്നതിൽ എൽഡിഎഫ് എംപിമാർ അതൃപ്തിയറിയിച്ചു. ഇതെത്തുടർന്ന് മന്ത്രി യോഗം മാറ്റിവയ്ക്കുകയായിരുന്നു.
പദ്ധതിക്കു പിന്നിൽ കേരള സർക്കാരിനു ദുരുദ്ദേശ്യമുണ്ടെന്നും സാഹചര്യങ്ങൾക്ക് അനുയോജ്യമല്ലെന്നും വ്യക്തമാക്കി യുഡിഎഫ് എംപിമാർ ഒപ്പിട്ട നിവേദനം കൊടിക്കുന്നിൽ സുരേഷ് കേന്ദ്രമന്ത്രിക്കു കൈമാറിയിരുന്നു.
ന്യൂസ് ഡെസ്ക്