- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കീഹോൾ ശസ്ത്രക്രിയ; 50കാരന്റെ വൃക്കയിൽ നിന്ന് നീക്കം ചെയ്തത് 156 കല്ലുകൾ; രാജ്യത്ത് ആദ്യം
ഹൈദരാബാദ്: കീഹോൾ ശസ്ത്രക്രിയയിലൂടെ 50കാരന്റെ വൃക്കയിൽ നിന്ന് നീക്കം ചെയ്തത് 156 കല്ലുകൾ. ഹൈദരാബാദിലെ പ്രമുഖ ആശുപത്രിയിലാണ് ചികിത്സ നടന്നത്. ഒരു രോഗിയിൽ നിന്ന് ഇത്രയുമധികം കല്ലുകൾ നീക്കം ചെയ്യുന്നത് രാജ്യത്ത് ആദ്യമാണ്.
വലിയ ശസ്ത്രക്രിയ നടത്താതെ, ലാപ്രോസ്‌കോപ്പിയും എൻഡോസ്‌കോപ്പിയും നടത്തിയാണ് അതിവിദഗ്ധമായി ശരീരത്തിൽ നിന്ന് ഇത്രയുമധികം കല്ലുകൾ നീക്കം ചെയ്തതെന്ന് ഡോക്ടർമാർ പറയുന്നു.
മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഇത്രയുമധികം കല്ലുകൾ നീക്കം ചെയ്തത്. കർണാടക ഹുബ്ലി സ്വദേശിയായ 50കാരൻ ആരോഗ്യം വീണ്ടെടുത്തതായി വൃക്കസംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്ക് പേരുകേട്ട പ്രീതി ഹോസ്പിറ്റൽ അറിയിച്ചു.
സ്‌കൂൾ അദ്ധ്യാപകനായ ബസവരാജാണ് ചികിത്സ തേടിയത്. അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സ തേടി എത്തിയത്. പരിശോധനയിൽ വൃക്കയിൽ കല്ലുകൾ കണ്ടെത്തുകയായിരുന്നു.
സാധാരണയിൽ നിന്ന് വ്യത്യസ്തമായി അടിവയറ്റിന് സമീപം വൃക്ക കാണപ്പെടുന്ന അപൂർവ്വം കേസുകളിൽ ഒന്നാണിതെന്ന് ഡോക്ടർമാർ പറയുന്നു. അതിനാൽ കല്ലുകൾ നീക്കം ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. രണ്ടുവർഷം കൊണ്ടാകാം ശരീരത്തിൽ കല്ലുകൾ രൂപപ്പെട്ടത്. എന്നാൽ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയത് അടുത്തിടെ മാത്രമാണ്.
ന്യൂസ് ഡെസ്ക്