തിരുവനന്തപുരം: സ്വകാര്യവത്ക്കരണത്തിനെതിരെ നടത്തുന്ന സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക് പൂർണം. രണ്ട് ദിവസത്തേക്ക് പ്രഖ്യാപിച്ച സമരം ഇന്നും തുടരും. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള ബാങ്കിങ് നിയമ ഭേദഗതി ബിൽ പിൻവലിക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായാണ് സംസ്ഥാനത്തും പണിമുടക്കുന്നത്. ഇത് വെള്ളിയാഴ്ചയും തുടരും.

തിരുവനന്തപുരത്ത് പണിമുടക്കിയ ജീവനക്കാരും ഓഫീസർമാരും പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനം എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി എം.ജി. രാഹുൽ ഉദ്ഘാടനംചെയ്തു.

എ.ഐ.ബി.ഇ.എ. സംസ്ഥാന പ്രസിഡന്റ് കെ.എസ്. കൃഷ്ണ അധ്യക്ഷത വഹിച്ചു. ബാങ്ക് യൂണിയൻ ദേശീയ, സംസ്ഥാന നേതാക്കളായ ജി.ആർ. ജയകൃഷ്ണൻ (എ.ഐ.ബി.ഒ.സി.), എച്ച്.സി. രജത് (എൻ.സി.ബി.ഇ.), ജയകല (എ.ഐ.ബി.ഒ.എ.), വി.ബി. പത്മകുമാർ (ബി.ഇ.എഫ്.ഐ.), കെ.സി. സാബുരാജ് (ഐ.എൻ.ബി.ഒ.സി.) എന്നിവർ സംസാരിച്ചു.