തിരുവനന്തപുരം: ഓട്ടോ, ടാക്‌സി, ലൈറ്റ് മോട്ടോർ തൊഴിലാളികൾ 30-ന് പണിമുടക്കും. മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ 24 മണിക്കൂർ പണിമുടക്കിനാണ് ആഹ്വാനം.

ഓട്ടോ ടാക്‌സി നിരക്കുകൾ പുതുക്കുക, പഴയ വാഹനങ്ങളിൽ ജി.പി.എസ്. ഒഴിവാക്കുക, വാഹനം പൊളിക്കൽ നിയമം 20 വർഷമാക്കി നീട്ടുക, ഇ-ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിർബന്ധമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

നടപടിയുണ്ടായില്ലെങ്കിൽ ജനുവരിയിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് സമരസമിതി കൺവീനർ കെ.എസ്. സുനിൽ കുമാർ അറിയിച്ചു.