തിരുവനന്തപുരം: നാലു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് 21 ന് എത്തും. ഉച്ചയ്ക്ക് 12.30ന് കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം 3.30നു കാസർകോട്ട് കേന്ദ്ര സർവകലാശാലയുടെ ബിരുദദാന സമ്മേളനത്തിൽ പങ്കെടുക്കും. ശേഷം കണ്ണൂരിലേക്കു മടങ്ങുന്ന അദ്ദേഹം അവിടെ നിന്നു വിമാനത്തിൽ കൊച്ചിയിലെത്തും. 22 ന് കൊച്ചി നേവൽ ബേസിലെ വിവിധ പരിപാടികൾക്കാണു സമയം നീക്കി വച്ചിരിക്കുന്നത്. 23 ന് രാവിലെ തിരുവനന്തപുരത്ത് എത്തും.

11.30ന് പൂജപ്പുരയിൽ പി.എൻ.പണിക്കർ ഫൗണ്ടേഷൻ സ്ഥാപിച്ച പി.എൻ.പണിക്കരുടെ പ്രതിമ അനാച്ഛാദനം ചെയ്യും. അന്നു രാജ്ഭവനിൽ താമസിച്ച ശേഷം 24 ന് രാവിലെ മടങ്ങും.