- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ത്രീകളുടെ അണ്ടർവെയർ മാസ്‌ക് ആക്കി ധരിച്ചു; യുവാവിനെ വിമാനത്തിൽ നിന്നും പുറത്താക്കി യുണൈറ്റഡ് എയർലൈൻസ്; പിന്തുണ പ്രഖ്യാപിച്ച് വിമാനം ബഹിഷ്ക്കരിച്ച് നിരവധി സഹയാത്രികരും
ഫ്‌ളോറിഡ: സ്ത്രീകളുടെ അണ്ടർവെയർ മാസ്‌ക് ആക്കി ധരിച്ചു വിമാനത്തിൽ കയറിയ യുവാവിനെ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടു മുൻപ് വിമാനത്തിൽ നിന്നും പുറത്താക്കി. ബുധനാഴ്ച ഫോർട്ട് ലോഡർഡെയിലിൽ നിന്നും വാഷിങ്ടണിലേക്ക് പറന്ന യുണൈറ്റഡ് എയർലൈൻസിന്റെ വിമാനത്തിലാണ് സംഭവം. ആഡം ജീൻ എന്ന യുവാവാണ് സ്ത്രീകളുടെ അടിവസ്ത്രം മാസ്‌കാക്കി മൂക്കും വായും മൂടി വിമാനത്തിലേറിയത്.
വിമാനം പറന്നുയരുന്നതിന് തൊട്ടു മുൻപ് യാത്ര ചെയ്യാനാകില്ലെന്ന് ജീനിനെ ഫ്‌ളൈറ്റ് അറ്റൻഡന്റ് അറിയിക്കുക ആയിരുന്നു. കാരണം ചോദിച്ചപ്പോൾ മാസ്‌ക് വേണ്ടത് പോലെ ധരിച്ചിട്ടില്ലെന്ന മറുപടിയും നൽകി. എന്നാൽ ടിഎസ്എ ഗൈഡ്‌ലൻ അനുസരിച്ചുള്ള നിയമം പാലിച്ചിട്ടുണ്ടെന്ന മറുപടിയാണ് 38കാരനായ ജീൻ നൽകിയത്. ജീനിനെ പുറത്താക്കിയതിന് പിന്നാലെ പിന്തുണയുമായി നിരവധി യാത്രക്കാരും വിമാനത്തിൽ നിന്നും പുറത്തിറങ്ങി. വിമാനത്തിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ നിന്നും വിലക്കികൊണ്ട് മെയിൽ ലഭിച്ചതായും ജീൻ പറയുന്നു.