വാഷിങ്ടൺ: വിന്റർ സീസൺ ശക്തി പ്രാപിക്കുന്നതോടെ കോവിഡ് രോഗികളുടെയും മരണങ്ങളുടെയും എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകി

ഓമിക്രോൺ വേരിയന്റ് വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ബൈഡൻ മുന്നറിയിപ്പുമായി രംഗതെത്തിയിരിക്കുന്നതു .ഇതുവരെ വാക്‌സിനേഷൻ എടുത്തിട്ടില്ലാത്തവർ അതീവ ജാഗ്രത പാലിക്കണമെന്നും നിലവിൽ ബൂസ്റ്റർ ഡോസ് എടുകാത്തവർ എത്രയും വേഗം എടുണമെന്നും ബൈഡൻ അഭ്യർത്ഥിച്ചു.ഓമിക്രോൺ വ്യാപനത്തിന് കൊറോണയുടെ മറ്റ് വകഭേദങ്ങളെക്കാൾ വ്യാപന ശക്തി കൂടുതലാണെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.

നിലവിൽ 77 രാജ്യങ്ങളിൽ ഓമിക്രോൺ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെൽറ്റ വകഭേദത്തെക്കാൾ 70 ഇരട്ടി വേഗത്തിലാണ് ഓമിക്രോൺ വ്യാപിക്കുന്നതെന്ന പഠനറിപ്പോർട്ടും ഇന്നലെ പുറത്തുവന്നിരുന്നു.ആഗോളതലത്തിൽ, ഒമൈക്രോണിന്റെ സംഭവങ്ങൾ ഓരോ രാജ്യത്തിനും വ്യത്യസ്തമാണ്. അതിനിടെ, ഒമൈക്രോണിന്റെ പ്രസരണ നിരക്ക് ഉയർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാൽ രോഗികളുടെ ആരോഗ്യം മോശമാകുന്നില്ലെന്നാണ് റിപ്പോർട്ട്.അമേരിക്കയിലെ 36 സംസ്ഥാനങ്ങളിൽ ഓമിക്രോൺ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. വാക്സിൻ എടുത്തവരെയും ബൂസ്റ്റർ ഡോസ് എടുത്തവരെയും ഓമിക്രോൺ കാര്യമായി ബാധിക്കില്ലെന്നാണ് സർക്കാരിന്റെ അഭിപ്രായമെന്ന് ബൈഡൻ പറഞ്ഞു.