- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി ഭാരം ഉയർന്നതോടെ ശമ്പളം വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് യൂണിയനനുകൾ സമരത്തിൽ; ഫ്രാൻസിൽ മൂന്ന് ദിവസം നീളുന്ന റെയിൽവേ തൊഴിലാളി യൂണിയന്റെ സമരത്തിന് ഇന്ന് തുടക്കം; യാത്രക്കിറങ്ങുന്നവർ കരുതലെടുത്തോളൂ
ഫ്രാൻസിൽ ഈ ക്രിസ്തുമസ് കാലവും യാത്രക്കാർക്ക് തിരിച്ചടിയായി സമരങ്ങൾ വന്നെത്തിയിരിക്കുകയാണ്.ശമ്പളവും തൊഴിൽ സാഹചര്യങ്ങളും സംബന്ധിച്ച തീരുമാനമാകത്തതിനാൽ ഇന്ന് മുതൽ TGV Sud-Est, TGV Sud-Ouest സർവീസുകളുടെ മൂന്ന് ദിവസത്തെ പണിമുടക്കിന് ഫ്രഞ്ച് റെയിൽവേയിലെ പ്രധാന തൊഴിലാളി യൂണിയനുകൾ ആഹ്വാനമായി രംഗത്തെത്തിയിട്ടുണ്ട്.
എസ്എൻസിഎഫുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ ഡിജോൺ, ലിയോൺ, മാർസെയിൽ, നൈസ് എന്നിവ ഉൾക്കൊള്ളുന്ന നെറ്റ്‌വർക്ക് തടസ്സപ്പെടാനാണ് സാധ്യത.മൂന്ന് ട്രെയിൻ തൊഴിലാളി യൂണിയനുകൾ CGT-Cheminots, Sud-Rail and Unsa വെള്ളിയാഴ്ചയ്ക്കും ഞായറിനുമിടയിൽ (ഡിസംബർ 17-19) പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.ഇത് പാരീസിലെ ഗാരെ ഡി ലിയോണിൽ നിന്ന് തെക്കുകിഴക്കോട്ട് പോകുന്ന ട്രെയിനുകളെ പ്രത്യേകിച്ച് ബാധിക്കും.
എന്നാൽ കഴിഞ്ഞ ദിവസം SNCF മാനേജർമാരുമായുള്ള ചർച്ചകളെത്തുടർന്ന് യൂണിയനുകൾ അവരുടെ പണിമുടക്ക് ഭീഷണി പിൻവലിച്ചത് ആശ്വാസം നല്കിയിട്ടുണ്ട്.ഇത് ഈ വാരാന്ത്യത്തിൽ ക്രിസ്മസ് അവധിക്ക് തെക്ക് കിഴക്കൻ ഫ്രാൻസിലേക്ക് ട്രെയിൻ എടുക്കാൻ പദ്ധതിയിട്ടിരുന്ന പതിനായിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാകും.
അതേസമയം, സമര് നോട്ടീസിന് വിധേയമായ പാരീസിനും തെക്ക് പടിഞ്ഞാറൻ ഫ്രാൻസിനുമിടയിലുള്ള ടിജിവി അറ്റ്ലാന്റിക് ലൈനിലെ സേവനങ്ങൾ വെള്ളിയാഴ്ച മിക്കവാറും സാധാരണ നിലയിലാകുമെന്ന് എസ്എൻസിഎഫ് വോയേജേഴ്സിന്റെ ചെയർമാനും സിഇഒയുമായ ക്രിസ്റ്റോഫ് ഫാനിചെറ്റ് പറഞ്ഞു.
ഏകദേശം 50,000 യാത്രക്കാർക്ക് വെള്ളിയാഴ്ച യാത്രാ പദ്ധതികൾ തടസ്സപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇവർക്ക് പൂർണമായും പണം തിരികെ നൽകുകയും ടിക്കറ്റ് നിരക്കിന്റെ 100 ശതമാനം മൂല്യമുള്ള അധിക വൗച്ചർ അവർക്ക് നൽകുകയും ചെയ്യും