- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രിസ്മസ് പുതുവൽസര ഡിജെ പാർട്ടിക്കായി മയക്കുമരുന്ന് എത്തിക്കൽ; ഇരിട്ടി കിളിയന്തറ ചെക്ക് പോസ്റ്റിൽ കാറിൽ കടത്തുകയായിരുന്ന അതീവ മാരകമായ ലഹരി ഗുളികളുമായി യുവാവ് പിടിയിൽ
ഇരിട്ടി: കിളിയന്തറ ചെക്ക് പോസ്റ്റിലൂടെ ആഡംബര കടത്തുകയായിരുന്ന അതീവ മാരകമായ ലഹരി ഗുളികയുമായി യുവാവ് പിടിയിൽ. കണ്ണൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന ക്രിസ്തുമസ് -പുതുവത്സര ഡി.ജെ പാർട്ടിക്കായി കാറിൽ കടത്തുകയായിരുന്ന മാരക ലഹരി ഗുളികകളുമായാണ് യുവാവ് പിടിയിലായത്.
കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് കണ്ണൂർ താണ ഗവ.ആയുർവേദ ആശുപത്രിക്കടുത്തു താമസിക്കുന്ന സി.ഹാഷിഫ് (41) പിടിയിലായത്. ഇയാളിൽ നിന്നും 400 എണ്ണം ട്രമഡോൾ ഗുളികകൾ (137.2 ഗ്രാം) പിടിച്ചെടുത്തു. ഗുളികകൾ കടത്തിക്കൊണ്ടു വന്ന ഹുണ്ടായ് ക്രെറ്റ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്
തീവ്ര വേദനസംഹാരിയായ ഈ ഗുളിക ഡോക്ടറുടെ അനുമതി ഇല്ലാതെ ഉപയോഗിച്ചാൽ കടുത്ത ആസക്തിയും, ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കോ, മരണത്തിനോ കാരണമാകാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വരുന്ന ക്രിസ്തുമസ് -പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കണ്ണുർ നഗരത്തിൽ നടക്കുന്ന ഡി ജെ പാർട്ടികളിൽ പങ്കെടുക്കുന്നവർക്കും ക്യാംപസുകളിലും യുവാക്കൾക്കിടയിലും വിതരണം ചെയ്യുന്നതിന്നായി എത്തിച്ചതാണി തെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്.
പരിശോധനക്ക് എക്സൈസ് ഇൻസ്പെക്ടർ കെ.ഷാജി, പ്രിവന്റീവ് ഓഫീസർ ടി.കെ.വിനോദൻ, എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസർ ഒ.നിസാർ,ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ബാബുമോൻ ഫ്രാൻസിസ്,സിവിൽ എക്സൈസ് ഓഫീസർമാരായ മധു പുത്തൻ പറമ്പിൽ,കെ.രമീഷ് എന്നിവർ നേതൃത്വം നൽകി.