ർദ്ധിച്ചുവരുന്ന ചെലവുകൾ നേരിടാനുള്ള ആനുകാലിക അവലോകനത്തിന്റെ ഭാഗമായി മിക്ക പൊതു ആശുപത്രികളും അവരുടെ അടിയന്തര സേവനങ്ങൾക്കുള്ള ഫീസ് ഉയർത്തി.ആക്‌സിഡന്റ് ആൻഡ് എമർജൻസി വിഭാഗത്തിന്റെ 116 ഡോളർ മുതൽ 132 ഡോളർ വരെയാണ് നിരക്ക് ഉയർന്നിരിക്കുന്നത്.

ഡോക്ടർ കൺസൾട്ടേഷൻ, നഴ്‌സിങ് പരിചരണം, ട്രീറ്റമെന്റ് എന്നിവയ്ക്കുള്ള തുകയാണിത്. ഇവയ്‌ക്കൊപ്പം ഷുഗർ ടെസ്റ്റ് അടിസ്ഥാന പരിശോധന ക്രമങ്ങളും ഉൾപ്പെടും.സിംഗപ്പൂർ ജനറൽ ഹോസ്പിറ്റൽ (SGH), നാഷണൽ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ (NUH), സെങ്കാങ് ജനറൽ ഹോസ്പിറ്റൽ എന്നിവ കഴിഞ്ഞ വർഷം A&E സേവനങ്ങൾക്കായി 121 ഡോളർ ഈടാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഖൂ ടെക്ക് പുവാട്ട് ഹോസ്പിറ്റലിന് (കെടിപിഎച്ച്) 122 ഡോളറായിരുന്നു ഫീസ്. ഇവ നാലും ഇപ്പോൾ 128ഡോളറാണ് ഈടാക്കുന്നത്.ചാംഗി ജനറൽ ഹോസ്പിറ്റലിലെ (CGH) A&E സന്ദർശനത്തിന് ഇപ്പോൾ 126ഡോളറിൽ നിന്ന് 132 ഡോളറിലേക്ക് നിരക്ക് ഉയർന്നിട്ടുണ്ട്.Ng Teng Fong General Hospital (NTFGH), KK വിമൻസ് ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റൽ (KKH) എന്നിവിടങ്ങളിലെ A&E ഫീസ് കഴിഞ്ഞ വർഷം 120 ഡോളറായിരുന്നത് ഇപ്പോൾ 127ഡോളറാണ്്. ടാൻ ടോക്ക് സെങ് ഹോസ്പിറ്റലിന്റെ ഫീസ് മാത്രം 2019 മുതൽ മാറ്റമില്ലാതെ128 ഡോളറായി.