- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിങ്കളാഴ്ച്ച മുതൽ രാജ്യത്തെ ഹോസ്പിറ്റാലാറ്റി സ്ഥാപനങ്ങളുടെ സമയം വെട്ടിക്കുറക്കും; പബ്ബുകളും റസ്റ്റോറന്റുകളുമടക്കം അഞ്ച് മണിവരെ മാത്രം; ഓമിക്രോൺ പശ്ചാത്തലത്തിൽ വീണ്ടും നിയന്ത്രണങ്ങളുമായി അയർലന്റ്
പബ്ബുകൾക്കും റെസ്റ്റോറന്റുകൾക്കും വൈകുന്നേരം 5 മണിക്കുള്ള അടച്ചുപൂട്ടൽ സമയവും ഇൻഡോർ, ഔട്ട്‌ഡോർ ഇവന്റുകൾക്കുള്ള ശേഷി ഗണ്യമായി കുറയ്ക്കാനുമുള്ള ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം സർക്കാർ ഇന്ന് പരിഗണിക്കും. പബ്ബുകളുടെയും റെസ്റ്റോറന്റുകളുടെയും മേഖലയിൽ ഒരു നിയന്ത്രണം ഏർപ്പെടുത്താൻ നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം (Nphet) ആണ് ശുപാർശ ചെയ്തിരിക്കുന്നത്.
കോവിഡ് വ്യാപനം വർദ്ധിക്കുകയും ഓമിക്രോൺ വകഭേദം കൂടുതൽ ആളുകളിൽ സ്ഥിരീകരിക്കുകയും ചെയ്തതോടെയാണ് രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങളിലേയ്ക്ക് കടക്കാൻ തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ ആളുകൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ഇടപഴകുകയും ചെയ്യുന്ന ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ആദ്യ ഘട്ടത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുതക.
ഹോസ്പിറ്റാലിറ്റി മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം വെകുന്നേരം അഞ്ച് മണിവരെയാക്കി കുറക്കാനാണ് നിർദ്ദേശം.അടുത്ത തിങ്കളഴ്ച മുതലാണ് സമയമാറ്റം നിലവിൽ വരുന്നത്. സ്പോർട്സ് പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥാപനങ്ങൾ, തിയേറ്ററുകൾ, സാംസാകാരിക പരിപാടികൾ എന്നിവയും അഞ്ച് മണിക്ക് ശേഷം തുടരരുതെന്ന് നിർദ്ദേശമുണ്ട്.
ഔട്ട് ഡോർ ഇവന്റുകളിൽ പരമാവധി 5000 അല്ലെങ്കിൽ പരമാവധി ഉൾക്കൊള്ളാവുന്ന ആളുകളുടെ 50 ശതമാനം ഇവയിലേതാണോ കുറവ് അത്രയും ആളുകൾക്ക് മാത്രമെ പ്രവേശനം നൽകാവൂ.കോവിഡ് സ്ഥിരീകരിച്ച ആളുകളുമായി അടുത്ത സമ്പർക്ക പുലർത്തിയിട്ടുള്ളവർ വാക്സിൻ സ്വീകരിച്ചിട്ടില്ലെങ്കിൽ ഐസലേഷനിൽ പോകണമെന്നും പൊതുപരിപാടികളിൽ സംബന്ധിക്കരുതെന്നും നിർബന്ധമുണ്ട്.