- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഭരണഘടനാ ആമുഖ ഭേദഗതി; സംഘപരിവാർ അജണ്ടകൾ തിരിച്ചറിയണമെന്ന് സോഷ്യൽ ഫോറം
ദോഹ: ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്താനുള്ളസ്വകാര്യ ബിൽ ഭരണഘടനാ വിരുദ്ധവും സുപ്രീം കോടതി വിധിക്കെതിരാണെന്നും ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളും മൗലിക ഘടകങ്ങളും ആർട്ടിക്കിൾ 368 പ്രകാരം ഭേദഗതി വരുത്താവതല്ലെന്ന് സുപ്രീം കോടതിയിടെ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലും പ്രീ ആമ്പിളിലെ ചില പദപ്രയോഗങ്ങൾക്ക് പകരം പുതിയ പദപ്രയോഗങ്ങൾ ചേർക്കാനായി ബിജെപി രാജ്യസഭാംഗം അൽഫോൻസ് കെജെ കൊണ്ടുവന്ന ഭേദഗതി ബിൽ ഭരണഘടനയെ അട്ടിമറിക്കാനുള്ള ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണെന്നും സോഷ്യൽ ഫോറം വ്യക്തമാക്കി.
ഇന്ത്യാ മഹാരാജ്യം അതിന്റെ എല്ലാ പ്രൗഢിയോടും കൂടി തന്നെ നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന ഏതൊരു പൗരനും ഇത്തരം വഞ്ചനാത്മപരമായ നീക്കങ്ങളെ ചെറുത്ത് തോൽപിക്കാൻ രംഗത്ത് വരേണ്ടതുണ്ട്.
അധികാര ദുർവിനിയോഗം നടത്തി രാജ്യത്ത് അനൈക്യം സൃഷ്ടിക്കാനും പൗരന്മാർക്കിടയിൽ വിദ്വേഷം വളർത്താനും അതുവഴി രാജ്യത്തെ ശിഥിലീകരിച്ച് മതേതര രാജ്യത്തെ മതരാജ്യമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയെപോലും പിന്തുടർന്ന് നശിപ്പിക്കാൻ ശ്രമിക്കുന്നതും അതിന്റെ ഭാഗമാണെന്നും സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.