ഷിക്കാഗോ: അമേരിക്കയിലെ എൻജിനീയർമാരുടെ കേന്ദ്ര സംഘടനയായ അമേരിക്കൻ അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ് ഓഫ് ഇന്ത്യൻ ഒറിജിന്റെ (എ.എ.ഇ.ഐ.ഒ) ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ ബോളിങ് ബ്രൂക്ക് ഗോൾഫ് ക്ലബിൽ വച്ചു ഡിസംബർ 19-ന് വൈകുന്നേരം അഞ്ചുമണിക്ക് നടത്തപ്പെടുന്നതാണെന്ന് പ്രസിഡന്റ് ഗ്ലാഡ്സൺ വർഗീസ് അറിയിച്ചു.

യുഎസ് കോൺഗ്രസ്മാനും സയന്റിസ്റ്റുമായ ഡോ. ബിൻ ഫോസ്റ്റർ ആണ് മുഖ്യാതിഥി. യുഎസ് കോൺഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി മുഖ്യപ്രഭാഷണം നടത്തും. നോർത്തേൺ ഇല്ലിനോയിസ് യൂണിവേഴ്സിറ്റി ഡീനും പ്രോബിസ് കോർപറേഷൻ പ്രസിഡന്റുമായ ഡോ. പ്രമോദ് വോറ ടെക്നിക്കൽ പ്രസന്റേഷൻ നടത്തും. മറ്റു കമ്പനികളുടെ സിഇഒമാരും, ചീഫ് ടെക്നിക്കൽ ഓഫീസർമാരും ഈ ഈഘോഷങ്ങളിൽ പങ്കെടുക്കും.

വിവിധ കലാപരിപാടികളും ക്രിസ്മസ് ഡിന്നറും ആഘോഷത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റെഡ്ബെറി കോർപറേഷൻ ചെയർമാനും, എ.എ.ഇ.ഐ.ഒ അഡൈ്വസറി ബോർഡ് മെമ്പറുമായ ഡോ. ദീപക് വ്യാസ്, 2022 ഏപ്രിൽ മാസത്തിൽ നടത്തുന്ന സ്റ്റാർട്ടപ്പ് കമ്പനികളുടെ കോൺഫറൻസ്, ടെനിക്കൽ കോൺഫറൻസ്, മൈക്രോസോഫ്റ്റ് ചെയർമാൻ സത്യ നദെല്ലയുമായുള്ള 'ബ്ലാക് ടൈ' ഇവന്റ്, 2022 ഫെബ്രുവരിയിൽ സാൻഫ്രാൻസിസ്‌കോയിൽ വച്ചു നടക്കുന്ന ടെക്നിക്കൽ സെമിനാർ എന്നിവയെക്കുറിച്ച് വിശദീകരിക്കും.

എല്ലാ പുതിയ എൻജിനീയർമാരേയും ഈ ആഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നതായും, മെമ്പർഷിപ്പ് എടുത്ത് അംഗങ്ങളാകണമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://aaeiousa.org/ സന്ദർശിക്കുക.