- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎംസിസി ബഹ്റൈൻ, വെസ്റ്റ് റഫ കമ്മിറ്റിക്ക് പുതിയ നേതൃത്വം; ഇ എം ഹുസൈൻ പ്രസിഡന്റ്
മനാമ. കെഎംസിസി ബഹ്റൈൻ 2021-2023 വർഷത്തേക്കുള്ള മെമ്പർഷിപ് ക്യാമ്പയിന് വിജയകരമായ പരിസമാപ്തി കുറിച്ചു കൊണ്ട് ജില്ലാ ഏരിയ കമ്മിറ്റികളിൽ ആദ്യമായി വെസ്റ്റ് റഫ കമ്മിറ്റി രൂപീകരിച്ചു കൊണ്ട് കമ്മിറ്റികൾക്ക് തുടക്കമായി.
സേവന സന്നദ്ധരായ പ്രവർത്തകരെ അണിനിരത്തി കൊണ്ട് വെസ്റ്റ് റഫ കമ്മിറ്റിയുടെ പുതിയ നേതൃത്വം നിലവിൽ വന്നു.ഇ എം ഹുസൈൻ അധ്യക്ഷനായ കൗൺസിൽ യോഗം കെഎംസിസി ബഹ്റൈൻ സംസ്ഥാന സെക്രട്ടറി ഒ കെ കാസിം ഉത്ഘാടനം ചെയ്തു.ഇസ്മായിൽ റഹ്‌മാനി പ്രാർത്ഥനക്കു നേതൃത്വം നൽകി.
അഹ്‌മദ് കണ്ണൂർ പ്രവർത്തന റിപ്പോർട്ടും ജലീൽ ടി കാക്കുനി വരവ് ചിലവും കണക്കുകളും അവതരിപ്പിച്ചത് കൗൺസിൽ അംഗീകരിച്ചു.കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്‌മാൻ, ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ഓർഗനൈസിങ് സെക്രട്ടറി കെ പി മുസ്തഫ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഇ എം ഹുസൈൻ (പ്രസിഡന്റ്), മുജീബ് റഹ്‌മാൻ (ജനറൽ സെക്രട്ടറി) നാസ്സർ കല്ലാച്ചി (ട്രഷറിർ) ജലീൽ ടി കാക്കുനി (ഓർഗനൈസിങ് സെക്രട്ടറി ) എന്നിവരെയും വൈസ് പ്രസിഡന്റുമാരായി കെ വി അലി, ബഷീർ കാക്കുനി , ഇസ്മായിൽ റഹ്‌മാനി, സിദീഖ് മൗലവി, അഹ്‌മദ് കണ്ണൂർ എന്നിവരെയും സെക്രട്ടറിമാരായി, ഫൈസൽ കെ.കെ , അക്‌ബർ വി പി, അബ്ദുൽ റസാഖ് പേരാമ്പ്ര, ഫർഷാദ് എൽ വി, മുനീബ് പേരാമ്പ്ര എന്നിവരെയും തെരെഞ്ഞെടുത്തു.
റഫീഖ് തോട്ടക്കര, കെ യു ലത്തീഫ് എന്നിവർ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു.നൂതനവും വ്യത്യസ്തവുമാർന്ന പരിപാടികളുമായി പുതിയ കമ്മിറ്റി മുന്നോട്ട് പോകുമെന്ന് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ പറഞ്ഞു.പി മുജീബ് റഹ്‌മാൻസ്വാഗതവും നാസ്സർ കല്ലാച്ചി നന്ദിയും പറഞ്ഞു.