യുകെ മലയാളികൾക്കായി സോമെർസെറ്റിലെ യോവിലിൽ നിന്നും പുതിയ റേഡിയോ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. കേരളത്തിന്റെ സ്വന്തം കാർഷിക വിളയായ തേങ്ങയെ ചേർത്തു നിർത്തി 'റേഡിയോ കോകോ ലൈവ് സോമർസെറ്റ്' എന്നാണ് ഇതിനു പേര് നൽകിയിരിക്കുന്നത്. മലയാളത്തിന്റെ വസന്തം എന്നാണ് ഇതിന്റെ ടാഗ് ലൈൻ. കഴിഞ്ഞ ഡിസംബർ ഒന്നാം തീയതി മുതൽ 24 മണിക്കൂറും മലയാളികളെ രസിപ്പിച്ചും ചിന്തിപ്പിച്ചും ഉണർവേകിയും ഈ റേഡിയോ പ്രവർത്തിക്കുന്നു.

തികച്ചും ഇന്റർനെറ്റിലൂടെ പ്രവർത്തിക്കുന്ന ഈ സ്റ്റേഷൻ മൊബൈൽ ആപ്പ് വഴി യുകെയിലെമ്പാടും കേൾക്കാവുന്നതാണ്. ആൻഡ്രോയിഡ് ഫോണുകളിലും ഐഫോ ണുകളിലും റേഡിയോ കോകോ ലൈവ് ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. വീക്ക്ഡേയ്സിൽ 7 മണിയുടെ മോർണിങ് ഷോയോടെ തുടങ്ങുന്ന ഈ സ്റ്റേഷൻ രാത്രി പത്തുമണിവരെ എന്റർടൈന്മെന്റ് പരിപാടികൾ നടത്തുന്നു. രാത്രിമുഴുവൻ ശ്രുതി മധുരമായ മലയാളം പാട്ടുകൾ ഒഴുകിയെത്തുന്നു

പുതിയതും പഴയതും ആയപാട്ടുകളും, ടോക്ക്ഷോകളും, ഇന്റർവ്യൂസും, പ്രാങ്ക്കോൾസും ഒക്കെആയി ഒരു ഊർജസ്വലമായ സ്റ്റേഷൻ ആയിരിക്കും റേഡിയോ കോകോ ലൈവ് എന്ന് ടീം അംഗങ്ങൾ അറിയിച്ചു.