കോഴിക്കോട് : സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. ' ആശയ വിനിമയ സാധ്യതകളും വ്യക്തിപരമായ കഴിവുകളും.' എന്ന വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗൺസിലിന്റെ സ്‌ട്രോബെറി സർക്കിളാണ് സെമിനാർ സംഘടിപ്പിക്കുന്നത് .ബെറ്റ്‌സി ചക്രഭർത്തി (അസിസ്റ്റന്റ് പ്രൊഫസർ, സ്വാമി വിവേകാനന്ദ സുഭർത്തി യൂണിവേഴ്‌സിറ്റി,മീററ്റ് )ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

പ്രായഭേദമന്യേ താല്പരായവർക്ക് ഈ സെമിനാറിൽ പങ്കെടുക്കാം. ഡിസംബർ 18 ന് ഉച്ചക്ക് 2 മണി മുതൽ 3 മണി വരെയാണ് സെമിനാർ. സൂം മീറ്റിലാണ് സെമിനാർ നടക്കുക.വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +91 9633008093 (സംഘാടക ). വെബ്‌സൈറ്റ് www.ncdconline.org.