- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിൽവർ ലൈൻ വിഷയത്തിൽ ശശി തരൂരിന്റെ അഭിപ്രായം നാടിന്റെ പൊതുവായ വികാരത്തിന് ഒപ്പം; സങ്കുചിത രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും മന്ത്രി പി.രാജീവ്
തിരുവനനപുരം: സിൽവർ ലൈൻ വിഷയത്തിൽ ശശി തരൂരിന്റെ അഭിപ്രായം സർക്കാർ അനുകൂലമെന്നതിനപ്പുറം നാടിന്റെ പൊതുവായ വികാരത്തിന് അനുസരിച്ച നിലപാടാണെന്ന് മന്ത്രി പി.രാജീവ്. സങ്കുചിത രാഷ്ട്രീയമില്ലാത്തവർ സംസ്ഥാനത്തിന്റെ പൊതു നിലപാടിനൊപ്പമേ നിൽക്കൂവെന്നും മന്ത്രി പറഞ്ഞു.
നാടിന് വേണ്ടിയുള്ള പദ്ധതിയാണിത്. അടിസ്ഥാന സൗകര്യങ്ങൾ വികസിക്കുമ്പോഴേ നിക്ഷേപമുണ്ടാകൂ. അതുവഴി തൊഴിലവസരങ്ങളും ഉണ്ടാകും. നാടിനെ സ്‌നേഹിക്കുന്ന എല്ലാവരും ഈ നിലപാടിനൊപ്പം നിൽക്കണം. തെരഞ്ഞെടുപ്പ് കാലത്ത് കക്ഷി രാഷ്ട്രീയമുണ്ടാകാം. എന്നാൽ നാടിന്റെ പൊതുവായ വികസന കാര്യത്തിൽ കക്ഷി രാഷ്ട്രീയത്തിനപ്പുറം നാടിനൊപ്പം നിൽക്കുകയാണ് വേണ്ടത്.
ശശി തരൂരിനെ തിരുത്തിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകാരന്റെ പരാമാർശത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അക്കാര്യം അവർ തമ്മിൽ തീർക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
മറുനാടന് മലയാളി ബ്യൂറോ