- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരിന്തൽമണ്ണ: 1,14,60,000 രൂപയുടെ കുഴൽപ്പണം പെരിന്തൽമണ്ണ പൊലീസ് പിടികൂടി. രണ്ട് ബൈക്കുകളുടെ രഹസ്യ അറകളിൽ കടത്തിക്കൊണ്ടുവന്ന പണമാണ് വാഹനപരിശോധനക്കിടെ കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ ജില്ലാ അതിർത്തിയായ തൂത പാലത്തിനടുത്ത് പിടികൂടിയത്. തൂത വാഴേങ്കട സ്വദേശികളായ ദിൽഷാദ് മൻഹർ (31), റിയാസ് (30) എന്നിവരിൽനിന്നാണ് എസ്‌ഐ സി കെ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പണം പിടിച്ചെടുത്തത്.
പിടികൂടിയ പണം മേൽനടപടികൾക്കായി കോടതിയിൽ ഹാജരാക്കി. എസ്‌ഐ സി കെ നിഷാദ്, ദിനേശൻ, അനീഷ്, വിപിൻ ചന്ദ്രൻ, പ്രമോദ്, പ്രഭുൽ, അഷ്റഫ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായി.
Next Story