- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോ ഡ്രൈവർക്ക് നേരെ മുളക് സ്‌പ്രേ ആക്രമണം; ഓട്ടം വിളിച്ച ശേഷം മുളക് സ്‌പ്രേ ചെയ്ത് പണം തട്ടാൻ ശ്രമിച്ചത് രണ്ട് യുവാക്കൾ: കണ്ണിന് പരിക്കേറ്റ ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ
കോട്ടയം: ഓട്ടം വിളിച്ച ശേഷം ഓട്ടോ ഡ്രൈവറുടെ മുഖത്ത് മുളക് സ്‌പ്രേ ചെയ്ത് പണം തട്ടാൻ ശ്രമം. ചിങ്ങവനം പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന തെക്കേമഠം റെജി സ്റ്റീഫനെ (54) ആണ് രണ്ട് യുവാക്കൾ ചേർന്ന് ആക്രമിച്ചത്. ഓട്ടം വിളിച്ച ശേഷം വിജനമായ സ്ഥലത്ത് എത്തിയപ്പോൾ മുഖത്ത് കുരുമുളക് സ്േ്രപ ചെയ്യുകയായിരുന്നു.
ഇന്നലെ രാത്രി 9.15 നാണ് സംഭവം. ചാന്നാനിക്കാട് ചൂരവടി കോളനിയിലേക്കു പോകണമെന്നു പറഞ്ഞ് ചിങ്ങവനത്തു നിന്നു രണ്ട് ചെറുപ്പക്കാർ ഓട്ടം വിളിച്ചെന്നു റെജി പറയുന്നു. വിജനമായ സ്ഥലത്ത് എത്തിയപ്പോൾ മുളക് സ്‌പ്രേ ചെയ്തു. ശേഷം പോക്കറ്റിൽ നിന്നു പണം എടുക്കാൻ ശ്രമിച്ചു. ഇതേസമയം ബൈക്കിൽ ഒരാൾ വരുന്നതു കണ്ട് അക്രമികൾ ഓടി. പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. റെജി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കണ്ണിനു ചെറിയ പരുക്കുണ്ട്.
Next Story