- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാമുകിയുടെ വീട്ടുകാരെ കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കാൻ കാമുകന്റെ ആത്മഹത്യാ നടകം; സത്യമറിയാതെ കാമുകി ജീവനൊടുക്കി: കാമുകനും സുഹൃത്തും അറസ്റ്റിൽ
ബെംഗളൂരു: കാമുകിയുടെ വീട്ടുകാരെ കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കാൻ ആത്മഹത്യാ നാടകം കളിച്ച് കാമുകൻ. എന്നാൽ കാമുകൻ മരിച്ചു എന്ന വാർത്ത കേട്ട പാതി യുവതി ആത്മഹത്യ ചെയ്തു. കർണാടകയിലെ ഹസൻ ജില്ലയിലെ ചന്നരായപട്ടണ സ്വദേശിയായ സക്കമ്മയെയാണ് (24) കാമുകന്റെ മരണ വാർത്ത കേട്ട് ആത്മഹത്യ ചെയ്തത്. എന്നാൽ, യുവതിയുടെ മാതാപിതാക്കളെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിക്കാനായി കാമുകനും സുഹൃത്തും ചേർന്ന് നടത്തിയ നാടകമായിരുന്നു അത് എന്നറിയാതെയായിരുന്നു സക്കമ്മയുടെ യാത്ര.
യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ കാമുകനേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച ഉച്ചയോടെ വടക്കൻ ബെംഗളൂരുവിലാണ് സംഭവം. സൂപ്പർമാർക്കറ്റ് ജീവനക്കാരിയായ സക്കമ്മ കാമുകന്റെ മരണ വാർത്ത കേട്ട ഉടൻ തൂങ്ങി മരിക്കുക ആയിരുന്നു. യശ്വന്ത്പുരിലെ ഒരു സൂപ്പർമാർക്കറ്റിലെ ജീവനക്കാരിയായിരുന്നു സക്കമ്മ. ഒപ്പം ജോലി ചെയ്തിരുന്ന അരുൺ എന്ന 30-കാരനുമായി സക്കമ്മ പ്രണയത്തിലായിരുന്നു.
രണ്ട് വർഷം നീണ്ട പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചു. ബന്ധത്തെക്കുറിച്ച് വീട്ടിൽ അറിയിച്ചുവെങ്കിലും വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതംമൂളിയില്ല. തുടർന്ന് അരുൺ വീട്ടുകാരെക്കൊണ്ട് വിവാഹത്തിന് സമ്മതിപ്പിച്ചു. എന്നാൽ സക്കമ്മയുടെ വീട്ടുകാർ എതിർത്തു തന്നെ നിന്നു. ഇതേ തുടർന്ന് സക്കമ്മയുടെ വീട്ടുകാരെ വിവാഹത്തിന് സമ്മതിപ്പിക്കാനായി അരുണും സുഹൃത്തും ചേർന്ന് ആത്മഹത്യാനാടകം പദ്ധതിയിടുകയായിരുന്നു.
അരുണിന്റെ നിർദേശപ്രകാരം സുഹൃത്ത് ഗോപാൽ സക്കമ്മയുടെ സഹോദരീ ഭർത്താവ് പ്രജ്വലിനെ ഫോണിൽ വിളിച്ച് പൊലീസുകാരനാണെന്ന് പരിചയപ്പെടുത്തിയ ശേഷം അരുൺ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും ആശുപത്രിയിലാണെന്നും അറിയിച്ചു. ഇരുവരുടേയും വിവാഹം നടത്തി നൽകണമെന്നും ഇല്ലെങ്കിൽ ക്രിമിനൽ കേസ് എടുക്കുമെന്നും ഇയാൾ പ്രജ്വലിനെ അറിയിച്ചു. സക്കമ്മയെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്നും ഗോപാൽ ആവശ്യപ്പെട്ടു.
പ്രജ്വൽ സംഭവം സക്കമ്മയുടെ അമ്മയെ അറിയിച്ചു. എന്നാൽ മകളെ ചന്നരായപട്ടണത്തേക്ക് കൊണ്ടുവരാനും പൊലീസ് സ്റ്റേഷനിൽ ഹാജരാക്കേണ്ടതില്ലെന്നുമാണ് അവർ അറിയിച്ചത്. തുടർന്ന് പ്രജ്വൽ സക്കമ്മയെ വിളിച്ച് അരുൺ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും ചന്നരായപട്ടണത്തേക്ക് പോകാൻ തയ്യാറാകാനും ആവശ്യപ്പെട്ടു. എന്നാൽ അരുൺ മരിച്ചുവെന്ന് തെറ്റിദ്ധരിച്ച സക്കമ്മ ആത്മഹത്യ ചെയ്യുകയായിരുന്നു.
മകളുടെ മരണത്തിന് പിന്നിൽ അരുണും സുഹൃത്ത് ഗോപാലും മാത്രമാണെന്ന് സക്കമ്മയുടെ കുടുംബം ആരോപിച്ചു. അരുണും ഗോപാലുമാണ് ആത്മഹത്യക്ക് പിന്നിലെന്ന് കാട്ടി സക്കമ്മയുടെ കുടുംബം പൊലീസിലും പരാതി നൽകി. ഇതേത്തുടർന്ന് ആത്മഹത്യാക്കുറ്റം ചുമത്തി അരുണിനേയും ഗോപാലിനേയും പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.