- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വെള്ളിയാഴ്ച്ച റിപ്പോർട്ട് ചെയ്തത് 21,027 കേസുകൾ; ന്യൂയോർക്കിൽ ഏകദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ സർവ്വകാല റിക്കാർഡ്
ന്യൂയോർക്ക്: കോവിഡ് 19 മഹാമാരി ന്യൂയോർക്കിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത 2020 മാർച്ചിനുശേഷം ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2021 ഡിസംബർ 17 വെള്ളിയാഴ്ചയാണെന്ന് ന്യൂയോർക്ക് ഗവർണർ ഹോച്ചുൽസന്റെ ഓഫീസിൽ നിന്നും ഇന്ന് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഇന്ന് 21,027കോവിഡ് കേസുകളാണ് ന്യൂയോർക്കിൽ റിപ്പോർട്ട് ചെയ്തത്. പോസിറ്റിവിറ്റി റേറ്റ് 8 ശതമാനത്തിലേക്ക് വീണ്ടും കുതിച്ചുയർന്നു. ഇതുവരെ ഡെയ്ലി പോസിറ്റിവിറ്റി നിരക്ക് 4.3 ശതമാനത്തിനു താഴെയായിരുന്നു.
ന്യൂയോർക്കിൽ കഴിഞ്ഞ് 21 മാസത്തിനുള്ളിലുള്ള ഏകദിന റിക്കാർഡ് 19,942 രോഗികളായിരുന്നു. ഇന്ന് ന്യൂയോർക്കിൽ 2,63,500 രോഗികളെയാണ് പരിശോധിച്ചത്.
ന്യൂയോർക്കിലെ രോഗവ്യാപനം വീണ്ടും സ്‌കൂളുകൾ അടയ്ക്കുന്നതിലേക്കും, വ്യാപാര- വ്യവസായ രംഗത്തെ വീണ്ടും തകർച്ചയിലേക്ക് നയിക്കുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം 60 പേരാണ് കോവിഡ് മൂലം മരണത്തിനു കീഴടങ്ങിയത്. 2021 മുതൽ ഇവിടെയുള്ള പ്രതിദിന മരണനിരക്ക് 100 ആയിരുന്നു. 2020 ഏപ്രിൽ മാസം ന്യൂയോർക്കിലെ ഏകദിന മരണത്തിന്റെ റിക്കാർഡ് 800 ആയിരുന്നു.