പൂർണ്ണമായി വാക്‌സിനേഷൻ എടുത്ത സിംഗപ്പൂരുകാർക്ക് അടുത്ത ചൊവ്വാഴ്ച (ഡിസം 21) മുതൽ മൂന്ന് ദിവസത്തെ ക്വാറന്റൈൻ കാലയളവ് നൽകാതെ തന്നെ ഓസ്ട്രേലിയയിലെ സിഡ്നിയിലേക്കും മെൽബണിലേക്കും പറക്കാൻ കഴിയും.ഓസ്ട്രേലിയയുടെ ട്രാവൽ പൈലറ്റിന് കീഴിൽ വാക്സിനേഷൻ എടുത്ത സിംഗപ്പൂരുകാർക്ക് ടൂറിസം ഉൾപ്പെടെ എല്ലാത്തരം യാത്രകൾക്കും രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ പ്രവേശിക്കാവുന്നതാണ്.

സിംഗപ്പൂരുകാർ അല്ലാത്തവർ ഉൾപ്പെടെയുള്ള യോഗ്യരായ യാത്രക്കാർക്ക് ക്വാറന്റൈൻ കൂടാതെ സിംഗപ്പൂരിലേക്ക് മടങ്ങാനും സാധിക്കും.ന്യൂ സൗത്ത് വെയിൽസും, വിക്ടോറിയയുംസമ്പൂർണ്ണ വാക്സിനേഷൻ നേടിയ യാത്രക്കാർക്ക് 72 മണിക്കൂർ ഐസൊലേഷൻ ഏർപ്പെടുത്തിയ നിബന്ധന ഒഴിവാക്കുന്നതായി അറിയിച്ചിരുന്നു.

ഡിസംബർ 21 മുതൽ മെൽബണിലും, സിഡ്നിയിലും എത്തിച്ചേരുന്ന അന്താരാഷ്ട്ര യാത്രക്കാർ ലാൻഡിങ് ചെയ്ത് 24 മണിക്കൂറിനകം കോവിഡ്-19 പിസിആർ ടെസ്റ്റ് നടത്തണം. നെഗറ്റീവ് ടെസ്റ്റ് ഫലം ലഭിക്കുന്നത് വരെ വീട്ടിൽ ഐസൊലേഷനിലും കഴിഞ്ഞാൽ മതിയാകും.അതേസമയം എൻഎസ്ഡബ്യുവിൽ യാത്രക്കാർക്ക് എത്തിച്ചേർന്ന് ആറാം ദിവസം ഒരു ഫോളോ അപ്പ് ടെസ്റ്റ് കൂടി നേടണം. വിക്ടോറിയയിൽ ഇത് അഞ്ചിനും, ഏഴിനും ഇടയിലുള്ള ദിവസങ്ങളിൽ ചെയ്യണം.