മാനിൽ കോവിഡ് മുൻകരുതൽ നടപടികൾ സ്വീകരിച്ച് ഹാളുകളിൽ 50 ശതമാനം ആളുകളെ പെങ്കടുപ്പിച്ച് പരിപാടികൾ നടത്താമെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ വ്യക്തത വരുത്തിയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുക, മാസ്‌ക് കൃത്യമായമ ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ പരിപാടികളിൽ പെങ്കടുക്കുന്നവർ കൃത്യമായി പാലിക്കേണ്ടവരും.

അതേസമയം, പള്ളികൾ, ഹാളുകൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വിവാഹ-മരണാനന്തര ചടങ്ങുകൾക്കും മറ്റും ആളുകൾ സംഘടിക്കുന്നത് കോവിഡ് അവലോകന സുപ്രീംകമ്മിറ്റി വിലക്കിയിട്ടുണ്ട്. പുതിയ അറിയിപ്പ് ഉണ്ടാകും വരെ വിലക്ക് തുടരുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.