അൽഐൻ: പാലക്കാട് മുണ്ടക്കോട്ട് കുറുശ്ശി സ്വദേശി മുഹമ്മദ് ഹനീഫ ഞേഴുകിൽ (36) ഹൃദയാഘാതം മൂലം അൽഐനിൽ നിര്യാതനായി. അൽഐനിൽ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായിരുന്നു.

മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: അലി. മാതാവ്: മുംതാസ്. ഭാര്യ: സീനത്ത്. മക്കൾ: ഷിഫാന ഷെറിൻ, സഫ്‌ന ഷെറിൻ, സിയാന ഷെറിൻ.