- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര സർക്കാരിനെതിരെക്വിറ്റ് മോദി പ്രക്ഷോഭം;ഹെഡ്പോസ്റ്റോഫീസ് മാർച്ച് നടത്തി എഫ്.ഐ.ടി.യു
പാലക്കാട്:രാജ്യത്തെ എല്ലാ മേഖലകളും കോർപ്പറേറ്റ്കൾക്ക് തീറെഴുതികൊടുത്ത് തൊഴിലാളികൾ അടക്കമുള്ള പൗര സമൂഹത്തിന്തൊഴിലില്ലായ്മയും ദുരിത ജീവിതവും സമ്മാനിക്കുന്ന ഫാസിസ്റ്റ് ഭരണത്തിനെതിരെ എഫ്.ഐ.ടി.യു ദേശവ്യാപകമായി നടത്തുന്നക്വിറ്റ് മോദിപ്രക്ഷോഭത്തിന്റെ ഭാഗമായി പാലക്കാട്ഹെഡ്പോസ്റ്റോഫീസ് മാർച്ച് നടത്തിഎഫ്.ഐ.ടി.യു.
മാർച്ച് സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര ഉൽഘാടനം നിർവ്വഹിച്ചു.രാജ്യത്തെ തൊഴിലാളികളും എല്ലാ വിഭാഗം ജനങ്ങളും കേന്ദ്ര സർക്കാരിന്റെ തെറ്റായ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ തെരുവിൽ ഇറങ്ങണമെന്നും,എഫ്.ഐ.ടി.യു ശക്തമായ സമരപ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിഷേധ മാർച്ചിന് ജില്ലാ സെക്രട്ടറി അസീസ് ആലത്തൂർ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.ലുക്മാൻ അധ്യക്ഷത വഹിച്ചു,വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എം.സുലൈമാന്മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു,പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി,യൂണിയൻ നേതാക്കളായ ചന്ദ്രൻ പുതുക്കോട്, ബാബു തരൂർ, അബ്ദുൽ ഖാദർ, റിയാസ് ഖാലിദ്, അനി തൗഫീഖ് എന്നിവർ സംസാരിച്ചു.