- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹശേഷം ഗൾഫിൽപോയ ഭർത്താവ് മെസേജിന് മറുപടി നൽകിയില്ല; മനംനൊന്ത് നവവധു ജീവനൊടുക്കിയെന്ന് ബന്ധുക്കൾ
ഹൈദരാബാദ്: വിവാഹശേഷം ഗൾഫിലേക്ക് മടങ്ങിപ്പോയ ഭർത്താവ് മെസേജുകൾക്ക് മറുപടി നൽകിയെല്ലെന്ന കാരണത്താൽ മനംനൊന്ത് നവവധു ജീവനൊടുക്കിയെന്ന് ബന്ധുക്കൾ. 24കാരിയായ ഖനേജ ഫാത്തിമ്മയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്.
ഹൈദരാബാദിലെ ചന്ദനഗറിലാണ് സംഭവം. സംഭവത്തിൽ അസ്വഭാവിക മരണത്തിന് ചന്ദനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സൗദി അറേബ്യയിൽ റിസർച്ച് അനലിസ്റ്റായ സയ്യിദ് ഹമീദുമായി കഴിഞ്ഞ ജൂലായിലായിരുന്നു ഫാത്തിമ്മയുടെ വിവാഹം. രണ്ട് മാസങ്ങൾക്ക് ശേഷം ഹമീദ് സൗദിയിലേക്ക് മടങ്ങി. ഇതിനുശേഷം ഭാര്യയുമായി ഹമീദ് ബന്ധപ്പെട്ടിരുന്നില്ല.
നിരന്തരം മെസേജുകൾ അയച്ചെങ്കിലും ഒന്നിനുപോലും ഭർത്താവ് മറുപടി നൽകാത്തതിൽ ഫാത്തിമ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞതായി പൊലീസ് പറഞ്ഞു.
ഭർതൃമാതാവായ മെഹ്റുന്നീസ ഉൾപ്പെടെയുള്ളവരോട് ഫാത്തിമ്മ തന്റെ സങ്കടം പങ്കുവെച്ചിരുന്നു. സമാധാനത്തോടെ ഇരിക്കാനും ഹമീദ് ചില ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നുമാണ് ഇവരെല്ലാം ഫാത്തിമ്മയെ അറിയിച്ചത്. തുടർന്നും ഭർത്താവിന് സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്ന ഫാത്തിമ വിഷാദത്തിലേക്ക് വീഴുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.




