- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഭട്ട് റോഡ് സ്വദേശി സായൂജാണ് (23) ഭട്ട് റോഡ് ബീച്ചിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടത്. കടലിൽ പോയ ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കടലിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.
മറുനാടന് മലയാളി ബ്യൂറോ
Next Story