ആലപ്പുഴ: ആലപ്പുഴ നഗരസഭാ പരിധിയിലെ ഹയർസെക്കൻഡറി വരെയുള്ള സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധി. മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് കൊലപാതകങ്ങൾ നടന്നതിനെ തുടർന്ന് ജില്ലയിൽ ജില്ലാ കല്കടർ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. നാളെ വരെയാണ് ക്രിമിനൽ നടപടിക്രമത്തിലെ 144-ാം വകുപ്പ് അനുസരിച്ച് ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അതിനിടെ, എസ്ഡിപിഐ, ബിജെപി നേതാക്കളുടെ കൊലപാതകത്തെ തുടർന്ന് സംഘർഷ സാധ്യത നിലനിൽക്കുന്ന ആലപ്പുഴയിൽ ജില്ലാ കലക്ടർ സർവകക്ഷിയോഗം വിളിച്ചു.നാളെ വൈകുന്നേരം മൂന്നു മണിക്ക് നടക്കുന്ന സർവകക്ഷി യോഗത്തിൽ മന്ത്രിമാർ പങ്കെടുക്കും.