- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹിയിൽ പുതുതായി നൂറിലധികം കോവിഡ് കേസുകൾ; ആറുമാസത്തിനിടെ ഏറ്റവും ഉയർന്ന നിരക്ക്
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് കേസുകൾ വർധിക്കുന്നു. 24 മണിക്കൂറിനിടെ നൂറിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറുമാസത്തിനിടെ ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. ഓമിക്രോൺ ഭീതിക്കിടെയാണ് കോവിഡ് കേസുകളിലെ വർധന.
പുതുതായി 107 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാൾ കോവിഡ് ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. പത്തുദിവസത്തിനിടെ ആദ്യമായാണ് ഒരാൾ കോവിഡ് ബാധിച്ച് മരിക്കുന്നത്. ജൂൺ 25നാണ് ഇതിന് മുൻപ് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. അന്ന് 115 പേർക്കാണ് കോവിഡ് ബാധിച്ചത്.
ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.17 ശതമാനമാണ്. കഴിഞ്ഞദിവസം 0.13 ശതമാനമായിരുന്നു. നിരക്കിൽ നേരിയ വർധനയാണ് രേഖപ്പെടുത്തിയത്. നിലവിൽ ഡൽഹിയിൽ 540 പേരാണ് ചികിത്സയിൽ കഴിയുന്നത്.
ഡൽഹിയിൽ ഇതുവരെ 14,42,197 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 25,101 പേരാണ് വൈറസ് ബാധയെ തുടർന്ന് ഇതുവരെ മരിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ന്യൂസ് ഡെസ്ക്