റിയാദ്: സൗദി അറേബ്യയിൽ പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഇന്നും നൂറിനു മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 98 പേർ സുഖം പ്രാപിച്ചു. ഒരു മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 550,842 ആയി. ആകെ രോഗമുക്തി കേസുകൾ 530,079 ആണ്. അതോടെ ആകെ മരണസംഖ്യ 8,862 ആയി. ഇന്ന് രാജ്യത്ത് ആകെ 32,362,387 കോവിഡ് പി.സി.ആർ പരിശോധന നടത്തി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,901 പേരിൽ 33 പേരുടെ നില ഗുരുതരമാണ്.

ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 48,358,566 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,865,032 എണ്ണം ആദ്യ ഡോസ് ആണ്. 22,924,827 എണ്ണം സെക്കൻഡ് ഡോസും. 1,729,244 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 568,707 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 36, ജിദ്ദ 20, മക്ക 11, ഹുഫൂഫ് 7, ദമ്മാം 7, മദീന 5, അൽഖോബാർ 4, ബുറൈദ 2, മറ്റ് 12 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.