ആലപ്പുഴ: എസ്ഡിപിഐ പ്രവർത്തകർക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം സർക്കാർ നൽകിയിരിക്കുകയാണെന്ന് വിമർശിച്ച് ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പിസി ജോർജ്. പോപ്പുലർഫ്രണ്ട് എന്ന കൊള്ള സംഘത്തെ അറസ്റ്റ് ചെയ്യാനുള്ള ബാദ്ധ്യത പിണറായി സർക്കാരിനുണ്ട്. എന്നാൽ ഇത് ചെയ്യാതെ ഇവരുടെ പിന്തുണയോടെ ഭരിക്കുകയാണെന്നും പിസി ജോർജ് പറഞ്ഞു.

ബിജെപിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ മാത്രം അഹങ്കാരമുള്ളവരായി പോപ്പുലർഫ്രണ്ട് മാറി എന്നത് അപകടകരമാണെന്നും അദേഹം പറഞ്ഞു. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തെന്നാണ് പറയുന്നത്. ഇവർ യഥാർത്ഥ പ്രതികൾ ആണോ എന്നതിൽ സംശയമുണ്ടെന്നും പിസി ജോർജ് പറഞ്ഞു.

ജനറൽ ബിപിൻ റാവത്തിന്റെയും സൈനികരുടെയും മൃതദേഹം കൊണ്ടുവന്നപ്പോൽ കൈകൊട്ടി ചിരിച്ച 'റാസ്‌കൾസ്' ഉള്ള നാടാണ് ഇന്ത്യ. ഇത്തരം രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലുകയാണ് വേണ്ടത്. താനായിരുന്നെങ്കിൽ അത് ചെയ്തേനെയെന്നും പിസി ജോർജ് പറഞ്ഞു.