- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രൺജിത് ശ്രീനിവാസന്റെ കൊലപാതകത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം പ്രതി; എസ്ഡിപിഐ തീവ്രവാദികളുടെ വിഹാരകേന്ദ്രമാക്കി സിപിഎം ഭരണം മാറ്റി എന്ന് പി കെ കൃഷ്ണദാസ്
ആലപ്പുഴ: ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത് ശ്രീനിവാസന്റെ കൊലപാതകത്തിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം പ്രതി എന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്ന് മാത്രമല്ല എസ്ഡിപിഐ തീവ്രവാദികളുടെ വിഹാരകേന്ദ്രമാക്കി സിപിഎം ഭരണം മാറ്റി. ഇസ്ലാമിക തീവ്രവാദ ശക്തികളുടെ സംരക്ഷകനായി പിണറായി വിജയൻ മാറിയിരിക്കുന്നു.
ഭരണകൂടത്തിന്റെ ഒത്താശയോടുകൂടിയാണ് എസ്ഡിപിഐ ക്രിമിനലുകൾ ഈ ക്രൂരതകൾ കാണിക്കുന്നത്. പാലക്കാട് സഞ്ചിത്തിന്റെയും ചാവക്കാട് ബിജുവിന്റെയും ആലപ്പുഴ നന്ദുവിന്റെയും കൊലപാതകങ്ങൾ സർക്കാരിന്റെ മൗനാനുവാദത്തോടെ ആയിരുന്നു. ഒരു കേസിൽ പോലും പ്രതിയല്ലാത്ത നിരപരാധികളെയാണ് തീവ്രവാദികൾ കൊലപ്പെടുത്തുന്നത്.
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയാണ്. ബിജെപി ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി എന്നീ നിലകളിലും രൺജിത് പ്രവർത്തിച്ചു. 2016ൽ ആലപ്പുഴ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു, അറിയപ്പെടുന്ന അഭിഭാഷകനും പൊതു പ്രവർത്തകനുമായിരുന്നു അദ്ദേഹം. രൺജിത് ശ്രീനിവാസന്റെ വിയോഗം പ്രസ്ഥാനത്തിനും പൊതു സമൂഹത്തിനും വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ബലിദാനത്തിന് മറുപടി പറയേണ്ടത് കേരള സർക്കാരാണ്. ക്രമസമാധാന പാലനത്തിൽ കേരള പൊലീസിന് ഒന്നും ചെയ്യാൻ സാദ്ധ്യമല്ലെങ്കിൽ ആ ദൗത്യം കേന്ദ്രസേനയെ ഏൽപ്പിച്ച് മുഖ്യമന്ത്രി കളമൊഴിയണം.
മറുനാടന് മലയാളി ബ്യൂറോ