- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദിയിൽ അഞ്ച് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഉടൻ കോവിഡ് വാക്സിൻ നൽകും
റിയാദ്: സൗദി അറേബ്യയിൽ അഞ്ച് വയസിന് മുകളിലുള്ള കുട്ടികൾക്ക് വൈകാതെ കോവിഡ് വാക്സിനേഷൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടിവരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽ ആലി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രോഗവ്യാപനമുണ്ടെങ്കിലും ആരോഗ്യ സുരക്ഷാ മുൻകരുതൽ സ്വീകരിച്ചാൽ ഭയപ്പെടേണ്ടതില്ലെന്നും എല്ലാവരും കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു മുതൽ 11 വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. ഉടൻ തന്നെ കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിക്കും. പുതിയ വകഭേദമായ ഓമിക്രോൺ വ്യാപനം പകുതിയോളം ലോകരാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ആയതിനാൽ ജാഗ്രത കൈവിടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് ഡെസ്ക്
Next Story