ശ്രീനഗർ: പുൽവാമയിൽ പൊലീസുകാരന് നേരെ ഭീകരരുടെ ആക്രമണം. ജമ്മു കശ്മീർ പൊലീസിലെ മുഷ്താഖ് അഹമ്മദിന് നേരെയാണ് വെടിവെച്ചത്. പരിക്കേറ്റ അഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ തുടങ്ങി.

കഴിഞ്ഞ 12 മുതൽ പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഭീകരരുടെ ആക്രമണമുണ്ടായിരുന്നു. ഒരു ഭീകരനെ സൈന്യം വധിക്കുകയും ചെയ്തു. രാജ്പുര മേഖലയിലും ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടി.

ശ്രീനഗറിൽ പൊലീസ് ബസിന് നേരെ ഭീകരാക്രമണമുണ്ടായിരുന്നു. ഇതിന് പിന്നിൽ നുഴഞ്ഞുകയറിയ രണ്ട് ഭീകരരെന്ന് സുരക്ഷാ സേന അറിയിച്ചിരുന്നു. ആക്രമണം ആസൂത്രിതമായിരുന്നെന്നും ഒരു വട്ടം പരിശീലനം നടത്തിയെന്നും സേന വ്യക്തമാക്കി. ജയ്‌ഷേ മുഹമ്മദിന്റെ കശ്മീർ ടൈഗേഴ്‌സാണ് ആക്രമണത്തിന് പിന്നിലെന്ന് ജമ്മുകശ്മീർ പൊലീസ് അറിയിച്ചു.