- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ബസ് സമരം പിൻവലിച്ചു; സമരം മാറ്റിവെച്ചത് ബസുടമകളുടെ ആവശ്യങ്ങൾ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന്
പാലക്കാട്: യാത്രാനിരക്കു കൂട്ടണമെന്ന് ആവശ്യപ്പെട്ടു നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. സംസ്ഥാനത്തു നാളെ ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചതായി ബസ് ഉടമ സംയുക്ത സമിതി അറിയിച്ചു. ബസുടമകൾ ഉന്നയിച്ച ആവശ്യങ്ങൾ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണു സമരം മാറ്റിവച്ചതെന്നു സമര സമിതി അറിയിച്ചു.
മണ്ഡല കാലവും ക്രിസ്മസ് ആഘോഷവും കൂടി കണക്കിലെടുത്താണു സമരത്തിൽനിന്നു പിന്മാറിയതെന്നും ആവശ്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും സമിതി ചെയർമാൻ ലോറൻസ് ബാബു, കൺവീനർ ടി. ഗോപിനാഥൻ, വൈസ് ചെയർമാൻ ഗോകുലം ഗോകുൽദാസ് എന്നിവർ പറഞ്ഞു.
കുറഞ്ഞ യാത്രാനിരക്കു 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരു രൂപയാക്കി ഉയർത്തുക, വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് 50 ശതമാനം വർധിപ്പിക്കുക എന്നീ ആവശ്യങ്ങളാണു ബസ് ഉടമകൾ മുന്നോട്ടുവയ്ക്കുന്നത്.