- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീനിയർ കെയർ വിസയ്ക്ക് 15 ലക്ഷം വരെ കൊടുക്കേണ്ടി വരുന്ന സഹചര്യം ഇല്ലാതെയാവുന്നു; ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ശുപാർശ നടപ്പിലായാൽ നഴ്സുമാർക്ക് വിസ കിട്ടുന്നതുപോലെ കെയറർമാർക്കും കിട്ടും; മലയാളികൾക്ക് വീണ്ടും ബ്രിട്ടണിൽ അവസരം
ലണ്ടൻ: ബ്രിട്ടണിൽ സീനിയർ കെയറർ വിസയിൽ എത്തി നഴ്സുമാരായി മാറ്റുന്ന ഒരു കാലം മുൻപുണ്ടായിരുന്നു. പിന്നീട് ഈ വിസ തന്നെ ഇല്ലാതെയായി. ഈ അടുത്തകാലത്ത് നിബന്ധനകളോടെ സീനിയർ കെയറർ വിസ ആരംഭിച്ചെങ്കിലും ആറു മുതൽ 15 ലക്ഷം വരെ പൗണ്ടായിരുന്നു ഏജൻസികൾ ഈടാക്കിയിരുന്നത്. അതിനൊരു മാറ്റം വരുന്ന വാർത്തയാണ് ഒടുവിൽ കേൾക്കുന്നത്. സീനിയർ കെയറർ വിസ നഴ്സുമാരുടേത് പോലെ ഷോർട്ടേജ് ഒക്കുപ്പേഷൻ ലിസിറ്റ്ൽ പെടുത്തിയാൽ നഴ്സുമാർക്ക് ഐ ഇ എൽ ടി എസ് ഇല്ലാതെ യുകെയിൽ എത്താൻ അവസരം ഒരുങ്ങും
സോഷ്യൽ കെയർ മേഖലയിൽ ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടാൻ തുടങ്ങിയതോടെയാണ് കെയറർ വർക്കർമാരുടെ വിസയ്ക്കുള്ള നിബന്ധനകളിൽ ഇളവുകൾ എത്രയും പെട്ടെന്ന് വരുത്തണമെന്ന മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി(എം എ സി) ശുപാർശ ചെയ്തത്. കുടിയേറ്റ തൊഴിലാളികളുടെ കാര്യത്തിൽ സർക്കാരിന് ഉപദേശം നൽകുന്ന സമിതി നിർദ്ദേശിച്ചിരിക്കുന്നത് കെയർ വർക്കർമാരെ കൂടി ഹെൽത്ത് ആൻഡ് കെയർ വിസ പദ്ധതിയിൽ ഉൾപ്പെടുത്തി ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിൽ (എസ് ക്യൂ എൽ) ചേർക്കണമെന്നാണ്.
ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷമായ മേഖലകളിൽ എത്രയും പെട്ടെന്ന് ജീവനക്കാരെ ലഭ്യമാക്കുവാനായിട്ടാണ് എസ് ക്യൂ എൽ രൂപീകരിച്ചിരിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്നവർക്ക് ബ്രിട്ടനിൽ ജോലി ചെയ്യുവാനുള്ള വിസയ്ക്കായുള്ള നിബന്ധനകളിൽ ധാരാളം ഇളവുകൾനൽകിയിട്ടുണ്ട്. ബ്രെക്സിറ്റിനു ശേഷം, യൂറോപ്പിനും ബ്രിട്ടനും ഇടയിൽ സഞ്ചാരസ്വാതന്ത്ര്യം കുറഞ്ഞതോടെ ഈ മേഖലയിൽ ഉണ്ടായ മാറ്റങ്ങളെ പറ്റിയുള്ള ഒരു സ്വതന്ത്ര പഠനത്തിന്റെ അടിസ്ഥാനത്തിലാണ് എം എ സി ഈ നിർദ്ദേശം മുൻപോട്ട് വെച്ചിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിക്കാലത്ത് കെയർ വർക്കർമാർ നൽകിയ സേവനം സർക്കാർ മറന്നു എന്നുംഅതുകൊണ്ടാണ് ഈ വിഭാഗത്തിൽ പെടുന്നവരെ പുതിയ ഇമിഗ്രേഷൻ സിസ്റ്റത്തിൽ ഉൾപ്പെടുത്താതെന്നുമുള്ള ആരോപണം നേരത്തേ ഉയർന്നിരുന്നു. ഇതുകൂടി കണക്കിലെടുത്താൽ സർക്കാർ ഈ നിർദ്ദേശത്തിന് പച്ചക്കൊടി കാട്ടിയേക്കും എന്നാണ് പുറത്തുവരുന്ന സൂചനകൾ.
അതേസമയം അഭയാർത്ഥികളായി എത്തുന്നവർ ബ്രിട്ടനിൽ തൊഴിൽ ചെയ്യരുത് എന്ന നിയമം പുനപരിശോധിക്കുവാനും എം എ സി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളിൽ ഇത്തരക്കാരെ ജോലിക്ക് വയ്ക്കുന്നതിന്റെ അപകട സദ്ധ്യതകൾ മനസ്സിലാക്കുമ്പോഴും മൗ പലയിടങ്ങളിലും അതുകൊണ്ട് നേട്ടമുണ്ടാക്കാൻ കഴിയുമെന്നും എം എ സി പറയുന്നു. നിലവിൽ ബ്രിട്ടനിൽ അഭയം തേടി എത്തുന്നവർക്ക്, അവരുടെ അപേക്ഷയിൽ തീരുമനമാകുന്നതുവരെ അവിടെ ജോലിചെയ്യുവാനുള്ള അനുവാദമില്ല. പലപ്പോഴും ഇത്തരം അപേക്ഷകളിൽ തീരുമാനം എടുക്കാൻ 12 മാസം വരെ സമയമെടുക്കാറുണ്ട്.
ഇത്തരത്തിൽ തൊഴിലില്ലാ പ്രജകൾ വർദ്ധിക്കുന്നതിന്റെ അപകടം ചൂണ്ടിക്കാട്ടിയ സമിതി, 12 മാസങ്ങൾക്കുള്ളിൽ അവരുടെ അപേക്ഷകളിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ, ജോലിചെയ്യാനുള്ള അനുവാദത്തിനു വേണ്ടി അപേക്ഷിക്കാൻ അവർക്ക് അനുമതി നൽകണമെന്നാണ് ശൂപാർശ ചെയ്തിരിക്കുന്നത്. എന്നാൽ അവർക്ക് എസ് ഒ എൽ പട്ടികയിൽ ഉൾപ്പെടുന്ന ജോലികൾ മാത്രം ചെയ്യുവാനായിരിക്കണം അനുവാദം നൽകേണ്ടതെന്നും നിർദ്ദേശത്തിൽ പറയുന്നു.
എന്നാൽ, ഇത്തരത്തിലുള്ള ഒരു തീരുമാനം എടുത്താൽ അത് കൂടുതൽ അഭയാർത്ഥികളെ ബ്രിട്ടനിലേക്ക് ആകർഷിക്കാൻ ഇടയാക്കുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.
മറുനാടന് മലയാളി ബ്യൂറോ