- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യൻ വംശജരിൽ 66 പേർ ഐ.എസിൽ പ്രവർത്തിക്കുന്നതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്
ന്യൂയോർക് : ഇന്ത്യൻ വംശജരായ 66 പേർ ഇസ്‌ലാമിക് സ്‌റ്റേറ്റിനൊപ്പം പ്രവർത്തിക്കുന്നതായി ഭീകര വാദത്തെ കുറിച്ച് യുഎസ് വിദേശകാര്യ വകുപ്പിന്റെ റിപ്പോർട്ട്.ഡിപ്പാർട്‌മെന്റ് ബ്യുറോ ഓഫ് കൗണ്ടർ ടെർറോറിസം ഡിസംബർ 16 നു പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈവിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.
സെപ്റ്റംബറിൽ കേരളം, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നായി അൽഖാഇദക്കാരെന്ന് കരുതപ്പെടുന്ന 10 പേരും പിടിയിലായി.2013ൽ ബോധ്ഗയയിൽ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ജമാഅത്തുൽ മുജാഹിദീനിന്റെ ഉപമേധാവി അബ്ദുൽ കരീമിനെ കൊൽക്കത്ത പൊലീസ് തീവ്രവാദ വിരുദ്ധ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് മെയ് 29ന് അറസ്റ്റ് ചെയ്തു.
തെക്കൻ സംസ്ഥാനങ്ങളിലെയും മറ്റും ഓൺലൈൻ വഴിയുള്ള ഭീകരസംഘങ്ങളുടെ പ്രവർത്തനങ്ങൾ നേരിടാനും എൻഐഎ നടപടി സ്വീകരിച്ചിട്ടുണ്ട്.റഷ്യയുമായുള്ള ഇന്ത്യയുടെ ദീർഘകാല പ്രതിരോധ ബന്ധം തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ട്കൂട്ടിച്ചേർത്തു.