ബൈപ്പാസ് നിർമ്മാണത്തിനായി മരം വെട്ടിമാറ്റാതിരിക്കാൻ കൂറ്റൻ മരത്തെ വിവാഹം ചെയ്ത് യുവതി. നാലു വർഷം പിന്നിട്ട ബന്ധം ഇപ്പോഴും ശക്തമായി മുന്നോട്ട് പോകുന്നെന്നും രണ്ട് മക്കളുടെ അമ്മയായ യുവതി പറയുന്നു. കേറ്റ് കണ്ണിങ് ഹാം എന്ന 37കാരിയാണ് മരത്തിന് താലി ചാർത്തിയത്. വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ക്രിസ്തുമസിനുള്ള തയ്യാറെടുപ്പിലാണ് കേറ്റും തന്റെ ഭർത്താവായ മരവും.

2019ലാണ് കേറ്റ് മരത്തെ വിവാഹം ചെയ്തത്. വിവാഹ ശേഷം മരത്തിന് എൽഡർ എന്ന പേര് നൽകുകയും കേറ്റ് തന്റെ സർ നെയിം മിസിസ് എൽഡർ എന്ന് ആക്കുകയും ചെയ്തു. മെഴ്‌സിസൈഡിലെ സെഫോണിലാണ് ഈ അത്യപൂർവ്വ വിവാഹ ബന്ധം. തന്റെ ഓട്ടിസം ബാധിതനായ മകനെ പരിചരിച്ചു ജീവിക്കുന്നതിനിടയിലാണ് പാരിസ്ഥിതി പ്രവർത്തകയായ കേറ്റ് മരത്തെ വിവാഹ ചെയ്തത്. ആഴ്ചയിൽ അഞ്ച് പ്രാവശ്യം എൽഡർ മരത്തെ സന്ദർശിക്കുമെന്നും യുവതി പറയുന്നു.

ക്രിസ്തുമസിനായി മരത്തെ അലങ്കരിച്ചിരിക്കുകയാണ് കേറ്റ്. തങ്ങളുടെ താമസ സ്ഥലത്തിനടുത്തുള്ള പാർക്കിലൂടെ ബൈപ്പാസ് റോഡ് വരുന്നതിൽ പ്രതിഷേധിച്ചാണ് മരത്തെ വിവാഹം ചെയ്തത്. എൽഡർ മരമാണ് തന്റെ ജീവിതം പൂർണ്ണമാക്കിയതെന്നും തങ്ങൾ നല്ല സ്‌നേഹത്തിലാണെന്നും കേറ്റ് പറയുന്നു. സെപ്റ്റംബർ 2019ലാണ് മരവുമായി വിവാഹം നടന്നത്. അന്നു മുതൽ തന്റെ കുടുംബത്തിന്റെ ഭാഗമാണ് ഈ മരം. ജീവിത്തതിൽ വിവാഹ ശേഷം നല്ല മാറ്റങ്ങൾ ഉണ്ടായതായും കേറ്റ് പറയുന്നു.