സെന്റ് തോമസ് ഇവാഞ്ചെലിക്കൽ ചര്ച്ച ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ക്രിസ്മസ് സർവീസ് സ്വർഗീയ സ്‌നേഹം " ഡിസംബർ 17 വെള്ളിയാഴ്ച വൈകിട്ട് എൻ. ഇസി. കെ, നോർത്ത് ടെന്റിൽ വച്ച് നടത്തപ്പെട്ടു. ഇടവക വികാരി റവ . എൻ .എം. ജെയിംസ്‌കരോൾ സർവീസിന് നേതൃത്വം നൽകുകയും റവ . ഷിബു .കെ (സെന്റ് ജെയിംസ് മാർത്തോമാഇടവക വികാരി ) ക്രിസ്മസ് ദൂതും നൽകുകയും ചെയ്തു.

റോയ്. കെ. യോഹന്നാൻ (സെക്രട്ടറി , കെ.ടി.എം.സി.സി) ആശംസകൾ അർപ്പിച്ചു സംസാരിച്ചു . കൊയർ മാസ്റ്റർസിജുമോൻ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടവകയുടെ ക്വയർ കരോൾ ഗാനങ്ങൾആലപിച്ചു. സൺഡേ സ്‌കൂൾ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഇടവകവികാരി റവ . എൻ .എം. ജെയിംസ് പ്രാരംഭ പ്രാർത്ഥനയും, ഇടവക ട്രസ്റ്റി. ബിജു

സാമുവേൽ സ്വാഗതവും സെക്രട്ടറി റെക്‌സി ചെറിയാൻ നന്ദിയും പ്രകാശിപ്പിച്ചു.

എം. തോമസ് ജോൺ സമാപന പ്രാർത്ഥനയും റവ . എൻ. എം . ജയിംസിന്റെ ആശീർ
വാദത്തോടും കരോൾ സർവീസ് സമാപിച്ചു. ഇടവക അംഗങ്ങളെ കൂടാതെ സഹോദരി സഭകളിൽനിന്നുമുള്ള നിരവധി പേർ കരോൾ സർവീസിൽ വന്നു സംബന്ധിച്ചു. ക്രിസ്മസ് കരോൾസർവീസിന് മിനി ഡാനിയേൽ അവതാരക ആയിരുന്നു.