ദുബൈ: രണ്ട് ദിനങ്ങളിലായി നടന്നയു.എ.ഇ.യിലുള്ള കൂരാറക്കാർ സംഘടിപ്പിച്ച ആറാമത് സ്പോർട്സ് മീറ്റിൽ ഫെറൊഷ്യസ് കൂരാറചാമ്പ്യൻസായി.റെയിഞ്ചെഴ്‌സ് രണ്ടാംസ്ഥാനവും ഹരിക്കേൻസ് മുന്നാം സ്ഥാനവും കരസ്ഥമാക്കി.

നാല് ടീമുകളിലായി നൂറിൽപ്പരം കായികപ്രതിഭകൾ മൽസരിച്ചു. ക്രിക്കറ്റ്, കബഡി, കമ്പവലി, ഫുട്‌ബോൾ, ബാഡ്മിന്റൺ തുടങ്ങി നിരവധി ഇനങ്ങളിലാണ് മൽസരങ്ങൾ നടന്നത്.
ഇന്നലെ ഉച്ചക്ക് ഖിസൈസ് വുഡ്‌ലം പാർക്ക് സ്‌കൂൾ ഗ്രൗണ്ടിൽ വെച്ചു മാർച്ച് പാസ്റ്റോടെ ആരംഭിച്ചു. സമാപന സമ്മേളനംമുൻ സന്തോഷ് ട്രോഫി താരം ഡൈസൺ ദേവദാസ് ഉദ്ഘാടനം ചെയ്തു.എം എം സമീർ അധ്യക്ഷത വഹിച്ചുഎം സി എ നാസർ (മീഡിയാ വൺ ) മുഖ്യാതിഥിയായിരുന്നു.അറിയപ്പെടുന്ന സാമുഹ്യ പ്രവർത്തകൻഫാസിൽ മുസ്തഫ, സാബു (അൽ റവാബി ),ജൈസൽ കൊട്ടോറൻ (ജന. സെക്ര, യു.എ.ഇ മൊകേരി സൗഹൃദ കൂട്ടായ്മ)
സിറാജ് പൊന്ന്യം (റോക്കി, പൊന്ന്യം), ബിജോയ് , ആർ എം റഹീസ്, രോഷിത്ത് എം.ഇ, നാസർ സി എച്ച്, അഷ്‌റഫ് ടി ,ഫൈസൽ പി എം ,സക്കരിയ എൻവി എന്നിവർ എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ഫായിസ് യൂസഫ് മൊകേരി, സുലൈമാൻ അൽമാസ്, ശരത്, ഗഫൂർ പി എം.നസീർ എ പി,എന്നിവർ സമ്മാനങ്ങൾ നൽകി.സിറാജ് കെ പി സ്വാഗതവും റംഷി എം കെ നന്ദിയും പറഞ്ഞു.കുട്ടികൾക്കായി പ്രേത്യക മൽസരങ്ങളും . അൽ നൂർ ക്ലീനിക്കിന്റെ സഹകരണത്തൊടെ മെഡിക്കൽ ചെക്കപ്പ് സൗകര്യവുംഉണ്ടായിരുന്നു.