- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
തൊഴിലാളികൾക്കൊപ്പം ദേശീയദിനം ആഘോഷിച്ച് കൾച്ചറൽ ഫോറം ഖത്തർ
ദോഹ: ഖത്തർ ദേശീയ ദിനാഘോഷം ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികൾക്കൊപ്പം ആഘോഷിച്ചു കൾച്ചറൽ ഫോറം.കൾച്ചറൽ ഫോറം കമ്യൂണിറ്റി സർവീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 27ലും സ്ട്രീറ്റ് 38 ലുമാണ് തൊഴിലാളികളോടൊപ്പം ദേശീയ ദിനാഘോഷം നടത്തിയത് .
കൾച്ചറൽ ഫോറം കമ്യൂണിറ്റി സർവീസ് വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 27 ലാണ് ദേശീയ ദിനാഘോഷം നടത്തിയത്. കൂടെ തൊഴിലാളികൾക്ക് ഖത്തറിലെ തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു .കൾച്ചറൽ ഫോറം കമ്യൂണിറ്റി സർവീസ് വിങ് തലവനും സംസ്ഥാന വൈസ് പ്രസിഡന്റുമായ മുഹമ്മദ് കുഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി താസീൻ അമീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഖത്തറിലെ തൊഴിൽ നിയമങ്ങളെ പരിചയപ്പെടുത്തി സംസ്ഥാന കമ്മിറ്റി അംഗം അസ്ലം ഈരാറ്റുപേട്ട സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്ററും സംസ്ഥാന സെക്രട്ടറിയുമായ സിദ്ദിഖ് വേങ്ങര, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റഷീദ് കൊല്ലം,രാധാകൃഷ്ണൻ,ടീം വെൽഫെയർ ക്യാപ്റ്റൻ നിസ്താർ എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ആഘോഷത്തിന്റെ ഭാഗമായി തൊഴിലാളികൾക്ക് സമ്മാനങ്ങൾ നൽകി.
കൾച്ചറൽ ഫോറം ഇൻഡസ്ട്രിയൽ ഏരിയ കമ്മിറ്റിയുടെ കീഴിലാണ് സ്ട്രീറ്റ് 38 ലെ തൊഴിലാളികളോടൊപ്പം ദേശീയ ദിനം ആഘോഷിച്ചത്. ഇൻഡസ്ട്രിയൽ ഏരിയ പ്രസിഡന്റ് ഹാമിദ് മുനഫർ തങ്ങളുടെ നേതൃത്വത്തിൽ തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും പ്രയാസങ്ങളിൽ കൾച്ചറൽ ഫോറം കൂടെയുണ്ടാവുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.ഖത്തർ ചാരിറ്റിയിൽ നിന്നുള്ള നാഷണൽ ഡേ സമ്മാനങ്ങളും വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് എംകെ അബ്ദുൽ സലാം, സെക്രട്ടറിമാരായ ഹനീഫ കെ എ, ഫൈജാസ് ,പി ഷെരീഫ് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.