- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയോട്ടി പിളർന്ന് തലച്ചോറിന് ക്ഷതമേറ്റു; രഞ്ജിത്ത് ശ്രീനിവാസിന്റെ മരണ കാരണം തലയിലും കഴുത്തിലുമേറ്റ ആഴത്തിലുള്ള ഇരുപതോളം മുറിവുകൾ; മൃതദേഹം സംസ്കരിച്ചു; അനുജൻ ചിതയ്ക്ക് തീകൊളുത്തി; ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
ആലപ്പുഴ: ആലപ്പുഴയിൽ കൊല്ലപ്പെട്ട ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ മരണ കാരണം തലയിലും, കഴുത്തിലുമേറ്റ ആഴത്തിലുള്ള മുറിവുകൾ. ശരീരത്തിൽ 30 ലധികം മുറിവുകൾ ഉണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
അതേ സമയം രഞ്ജിത്ത് ശ്രീനിവാസിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നു. വലിയഴീക്കലിലെ കുടുംബവീട്ടിൽ നടന്ന ചടങ്ങുകൾക്കൊടുവിൽ അനുജൻ അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി.
ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന രഞ്ജിത്തിനെ ഞായറാഴ്ച രാവിലെ ആറരയോടെയാണ് വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കുള്ളിലായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.
രഞ്ജിത്തിന്റെ മൃതദേഹം വലിയഴീക്കലുള്ള കുടുംബവീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരകണക്കിനാളുകളാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ സംസ്‌കാരച്ചടങ്ങിന് എത്തിച്ചേർന്നിരുന്നു.
പോസ്റ്റ് മോർട്ടത്തിനു ശേഷം രാവിലെ പത്തരയോടെയാണ് രഞ്ജിത്തിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്. തുടർന്ന് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിലെത്തിച്ചു. ജില്ലാ കോടതിക്കു മുന്നിലെ ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം വെള്ളക്കിണറിലെ വീട്ടിലേക്ക് എത്തിച്ചു.
പിന്നീട് സംസ്‌കാര ചടങ്ങുകൾക്കായി കുടുംബവീടായ വലയഴീക്കലിൽ എത്തിക്കുകയായിരുന്നു. കേന്ദ്രസഹമന്ത്രി നിത്യാനന്ദ റോയ്, ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചിരുന്നു.
മരണത്തിന് ഇടയാക്കിയ മുറിവുകളിൽ 20 എണ്ണം ആഴത്തിലുള്ളതാണ്. കഴുത്തിലും, തലയിലുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായത്. തലയിൽ വെട്ടേറ്റതിനെ തുടർന്ന് തലയോട് പൊളിഞ്ഞു. തലച്ചോറിനും ക്ഷതമേറ്റിട്ടുണ്ട്. മുഖം വെട്ടേറ്റ് വികൃതമായിരുന്നു. ഇടതു കണ്ണിന്റെ ഭാഗത്തു നിന്നും തുടങ്ങി താടിയിൽ അവസാനിക്കുന്നതാണ് മുഖത്തേറ്റിരിക്കുന്ന പരിക്ക്. മൂക്കും, നാക്കും, കീഴ്‌ത്താടിയും, ചുണ്ടുകളും മുറിഞ്ഞിട്ടുണ്ട്.
നെഞ്ചിൽ ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇതിൽ കരളിന് മുറിവേറ്റു. ഇടത്, വലതു കാലുകൾക്കും വെട്ടേറ്റിട്ടുണ്ട്. ഇതിൽ കൂടുതൽ വെട്ടേറ്റിരിക്കുന്നത് വലതു കാലിനാണ്. ആഴത്തിലുള്ള ആറ് മുറിവുകളാണ് വലതുകാലിൽ ഉള്ളത്. ഇടതു കാലിൽ രണ്ട് മുറിവുകളാണ് ഉള്ളത്.
വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് സയൻസ് വിഭാഗം മേധാവി ഡോ.രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. രണ്ടര മണിക്കൂറിലേറെ പോസ്റ്റ്മോർട്ടം നടപടികൾ നീണ്ടു നിന്നു.
മറുനാടന് മലയാളി ബ്യൂറോ