- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ധൈര്യം വിടാതെ ഡ്രൈവറുടെയും നാട്ടുകാരുടെയും ഇടപെടൽ; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു; ഒഴിവായത് വൻദുരന്തം
മലപ്പുറം: ഈസ്റ്റ് കോഡൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഡ്രൈവറുടെയും നാട്ടുകാരുടെയും സമചിത്തതയോടെയുള്ള ഇടപെടലിനെ തുടർന്ന് വൻദുരന്തം ഒഴിവായി. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെടുകയുംചെയ്തു. ഓടിക്കൊണ്ടിരിക്കെ തീപടരാൻ കാരണം ഇന്ധനച്ചോർച്ചയാണെന്നാണ് പ്രാഥമിക നിഗമനം.
കോഡൂർ വെസ്റ്റിലെ വരിക്കോട്ടിൽനിന്ന് ഈസ്റ്റ്‌കോഡൂർ പി.കെ. പടിയിലെ മരണവീട്ടിലേക്ക് വരികയായിരുന്ന കുടുംബത്തിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ സഞ്ചരിച്ച കാറിലാണ് തീ പടർന്നത്. കോഡൂർ പറേരങ്ങാടിയിലെ ഗോൾ പോയിന്റ് ടർഫിന് സമീപത്തെത്തിയപ്പോൾ കാറിന്റെ മുൻഭാഗത്തുനിന്ന് പെട്ടന്ന് പുക ഉയരുകയായിരുന്നു.
പുക കണ്ടയുടനെ ഡ്രൈവർ വാഹനം റോഡിന്റെ ടാറുള്ള ഭാഗത്തുനിന്നു മാറ്റി ടർഫിനു സമീപത്തെ കോൺക്രീറ്റ് സ്ലാബിന്റെ മുകളിലേക്കു പാർക്ക്‌ചെയ്തു. ഉടൻതന്നെ കാറിന്റെ അടിഭാഗത്തുനിന്ന് തീ നിലത്തേക്കു പരന്നെങ്കിലും വാഹനം ടാറില്ലാത്ത ഭാഗത്തായതിനാൽ തീ കൂടുതലായി വ്യാപിച്ചില്ല. ടർഫിൽ കളിക്കുന്നവരും കളികാണുന്നവരും ഒന്നിച്ചോടിയെത്തി യാത്രക്കാരെ കാറിൽനിന്ന് ഇറക്കി ദൂരെ മാറ്റിനിർത്തിയശേഷം ചെറിയതോതിൽ വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധ്യമായില്ല. തുടർന്ന് ടർഫിന്റെ എതിർവശത്തുള്ള വീട്ടിൽനിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പുചെയ്യാൻ സൗകര്യമൊരുക്കി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്