ന്യൂഡൽഹി: ഡൽഹിയിൽ സൗജന്യ റേഷൻ വിതരണം 2022 മെയ്‌ വരെ നീട്ടാൻ അരവിന്ദ് കെജ്‌രിവാൾ സർക്കാരിന്റെ തീരുമാനം. നവംബർ 30ന് അവസാനിച്ച പദ്ധതിയാണ് ആറുമാസംകൂടി നീട്ടിയത്.

17.77 ലക്ഷം റേഷൻ കാർഡുകൾ വഴി 72.78 ലക്ഷം പേർക്ക് ഇതി!!െന്റ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. നവംബർ 30നുശേഷം സൗജന്യ റേഷൻ നൽകില്ലെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡേ വ്യക്തമാക്കിയിരിക്കെയാണ് ഡൽഹി സർക്കാറി!!െന്റ നീക്കം.

ആപ് സർക്കാർ അടുത്ത മെയ്‌ 31വരെ സൗജന്യ റേഷൻ നൽകുമെന്ന് പറഞ്ഞ കെജ്‌രിവാൾ ഇക്കാര്യത്തിൽ കേന്ദ്രസഹായം തേടി പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.