ന്യൂഡൽഹി: രാജ്യത്ത് ഓമിക്രോൺ  കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ബൂസ്റ്റർ ഡോസ് വിതരണം ആരംഭിക്കാൻ കേന്ദ്ര സർക്കാർ വൈകരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ആവശ്യപ്പെട്ടു.

കോവിഡ് സ്ഥിരീകരിക്കുന്ന എല്ലാവരുടെയും സാംപിളുകൾ ജനിതക ശ്രേണികരണത്തിന് വിധേയമാക്കാനാണ് ഡൽഹി സർക്കാരിന്റെ തീരുമാനം. ഇതിനിടെ ഡൽഹിയിലെ 28 ഓമിക്രോൺ  ബാധിതരിൽ 12 പേർ രോഗമുക്തരായി.

രാജ്യത്ത് ഓമിക്രോൺ  സ്ഥിരീകരിച്ചവരിൽ പകുതിയോളം പേർ മഹാരാഷ്ട്രയിൽ നിന്നാണ്. 54 പേർ. ഇവിടെ 28 പേർ രോഗമുക്തരായി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരായ നടപടി ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ശക്തമാക്കി. കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.