തൊടുപുഴ: മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നു. പള്ളിവാസൽ ജലവൈദ്യുത പദ്ധതിയുടെ ആവശ്യത്തിനുള്ള ജലലഭ്യത ഉറപ്പു വരുത്തുന്നതിനായാണ് ഡാമിന്റെ ഷട്ടർ തുറന്നത്. തിങ്കളാഴ്ച വൈകുന്നേരം നാലിനാണ് ഷട്ടർ തുറന്നത്.

പരമാവധി 10 ക്യുമെക്‌സ് വരെ ജലം മുതിരപ്പുഴയാറിലെ ജലനിരപ്പിന് യാതൊരുവിധ വ്യത്യാസവും ഉണ്ടാകാത്ത വിധത്തിൽ പുറത്തേക്ക് തുറന്നു വിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.