- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാട്സ്ആപ്പ് വഴി ലഹരിവിൽപ്പന; പാക്കിസ്ഥാൻ പൗരന് വധശിക്ഷ വിധിച്ച് അബുദാബി കോടതി
അബുദാബി: സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് ലഹരിവിൽപ്പന നടത്തിയ പാക്കിസ്ഥാൻ പൗരന് വധശിക്ഷ വിധിച്ച് അബുദാബി കോടതി.പ്രതി ലഹരിമരുന്നും മറ്റു വസ്തുക്കളും വിൽപ്പന നടത്തുന്നതിനായി കൈവശം വെച്ചതായി തെളിഞ്ഞിരുന്നു. അബുദാബി ക്രിമിനൽ കോടതിയാണ് പാക്കിസ്ഥാൻ പൗരന് വധശിക്ഷ വിധിച്ചത്.
പിടികൂടിയ ഉത്പ്പന്നങ്ങൾ നശിപ്പിക്കാനും കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറും മൊബൈൽ ഫോണും കണ്ടുകെട്ടണമെന്നും കോടതി നിർദ്ദേശിച്ചു.ആന്റി നാർക്കോടിക് പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലായത്.
വിൽപ്പനക്കാരനെ ബന്ധപ്പെടാനുള്ള വിശദാംശങ്ങളും ചിത്രങ്ങളും ആവശ്യക്കാർക്ക് വാട്ട്സ്ആപ്പ് വഴി അയച്ചു കൊടുത്തായിരുന്നു പാക്കിസ്ഥാൻ സ്വദേശിയുടെ പ്രവർത്തനങ്ങൾ.
വിദേശത്തുള്ള ലഹരിമരുന്ന് കടത്തുകാരുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. ആശയവിനിമയം നടത്തി ലഹരിമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും വൻതോതിൽ എത്തിക്കുന്നുണ്ടെന്നും മറ്റു ചിലരുമായി ചേർന്ന് വിവിധ സ്ഥലങ്ങളിൽ ഇവ ഒളിപ്പിച്ചുവച്ചാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്.
യുഎഇയിൽ താമസിക്കുന്ന മറ്റ് വ്യക്തികൾ മുഖേന പ്രതി വൻതോതിൽ മയക്കുമരുന്ന് എത്തിക്കുന്നുണ്ടെന്നും ഫോട്ടോകളും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും ഡീലർക്ക് അയയ്ക്കുന്നതിന് മുമ്പ് വിവിധ സ്ഥലങ്ങളിൽ അനധികൃത വസ്തുക്കൾ ഒളിപ്പിച്ചുവെക്കുമെന്നും അവർ മറ്റ് ആളുകൾക്ക് അയയ്ക്കുമെന്നും അധികൃതർക്ക് വിവരം ലഭിച്ചിരുന്നു.