- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി വീട്ടമ്മയെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്
മൂവാറ്റുപുഴ: മലയാളി വീട്ടമ്മയെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.വാഴക്കുളം കാവന താണിക്കുന്നേൽ ഷൈനിയെ (49) ആണ് കുവൈത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുവൈത്തിലെ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്ന ഷൈനിയെ കഴിഞ്ഞ മൂന്നിനാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിരിക്കുന്ന വിവരം.
കുറച്ചു ദിവസങ്ങളായി ഫോണിൽ കിട്ടാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൈനിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചത്. ഡീൻ കുര്യാക്കോസ് എംപി എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കി. ഭർത്താവ്: ജോൺസൺ. മക്കൾ: നിമിഷ, നിഖിത, നിവ്യ, എഡ്വിൻ.
Next Story